പച്ചക്കറിയും മറ്റും വാങ്ങുന്നവർ ഒരു മീറ്റർ അകലം പാലിക്കൂ.... നാടും നഗരവും നമുക്ക് രക്ഷപ്പെടുത്താം- അഭ്യർത്ഥനയുമായി അധികൃതർ, കാസർകോട് നിശ്ചലം, ഇനി നടപടി മാത്രമെന്ന് കലക്ടർ, റോഡിലിറങ്ങിയ വാഹനങ്ങള്‍ പോലീസ് തടഞ്ഞു, സ്ഥിതിഗതി വിലയിരുത്താൻ ഉത്തരമേഖലാ ഐ ജി എത്തി
Mar 23, 2020, 16:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസർകോട്: (www.kvartha.com 23.03.2020) കാസർകോട്ട് 19 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ജില്ലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ പോലീസ് കനത്ത ജാഗ്രത പുലർത്തുന്നുണ്ട്. കാസർകോട് നഗരമാകെ നിശ്ചലമാണ്. മുന്നറിയിപ്പ് വക വെക്കാതെ റോഡിലിറങ്ങിയവരെ വിരട്ടിയോടിച്ചു, അനാവശ്യമായി നഗരത്തിലിറക്കിയ വാഹനങ്ങൾ തടഞ്ഞു. അവശ്യ സര്‍വീസുകള്‍ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്നു. പൊതുഗതാഗതവും പൂര്‍ണമായും നിരോധിച്ചതോടെ തെരുവുകള്‍ ആളൊഴിഞ്ഞ നിലയിലായി. നിരോധനാജ്ഞ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താൻ ജില്ലാ കലക്ടർ സജിത് ബാബു നേരിട്ടിറങ്ങി.
അതിനിടെ ഉത്തരമേഖലാ ഐ ജി കെ സേതുരാമൻ തിങ്കളാഴ്ച കാസർകോട്ടെത്തി. ജില്ലാ പോലീസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം ജനറൽ ആശുപത്രിയും സന്ദർശിച്ചു. കൊറോണ ബാധിതനായ കാസർകോട് സ്വാദേശി സ്വർണ കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇയാളെപ്പറ്റി വിശദ വിവരങ്ങൾ തേടിയതായും സൂചനയുണ്ട്.
അവശ്യ സാധനങ്ങൾ വാങ്ങാനെന്ന പേരിൽ പലയിടങ്ങളിലും ചെറുപ്പക്കാർ വാഹനങ്ങളുമായി കറങ്ങി നടക്കുന്നത് പോലീസിനും ആരോഗ്യപ്രവർത്തകർക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്. പേരിനു മാത്രം പാലും മറ്റും വാങ്ങി ചിലർ പലയിടങ്ങളിലും തടിച്ചുകൂടുന്നു. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ടെന്നതിന്റെ മറവിലാണ് ചിലർ ഇരുചക്ര വാഹനങ്ങളെടുത്തു നഗരത്തിൽ കറങ്ങുന്നത്. ഇക്കാര്യം ശ്രദ്ധയിൽ പെട്ടതോടെയാണ് കർശന നടപടികളുമായി പോലീസ് രംഗത്തിറങ്ങിയത്.
മെഡിക്കല്‍ ഷോപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍, പാല് എന്നിവ വിൽക്കുന്ന കടകള്‍ മാത്രം രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ തുറക്കാനാണ് അനുമതി. പെട്രോൾ പാമ്പുകൾ രാവിലെ 11 മുതൽ വൈകിട്ട് അഞ്ചു വരെ മാത്രമാണ് പ്രവർത്തിക്കുക. ബാങ്കുകളുടെ പ്രവർത്തന സമയം രാവിലെ 11 മണി മുതൽ ഉച്ചക്ക് രണ്ടു വരെയായിരിക്കും.ഇവിടങ്ങളില്‍ ആളുകള്‍ കൂട്ടംകൂടി നിൽക്കാതിരിക്കാന് കടയുടമകളുടെയും അധികൃതരുടെയും ശ്രദ്ധയുണ്ടാവണമെന്നും നിര്‍ദ്ദേശമുണ്ട്. സ്ഥാപനങ്ങള്‍ക്ക് പുറത്ത് കൈകഴുകാനുള്ള സംവിധാനവും സാനിറ്റൈസറും ലഭ്യമാക്കിയിരിക്കണം. കൈ കഴുകിയതിനുശേഷം മാത്രമേ അകത്ത് പ്രവേശിക്കാന്‍ അനുവദിക്കാവൂ. നിർദ്ദേശങ്ങൾ പാലിക്കാത്ത ഒരു കൂട്ടം ആൾക്കാരാണ് കാസർകോടിന്റെ സമാധാനം തകർക്കുന്നതെന്ന ആരോപണവും ശക്തമാണ്.
കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കി. അടിയന്തിര സാഹചര്യങ്ങളില്‍ പ്രയോജനപ്പെടുത്തുന്നതിനായി കാസര്‍ഗോഡ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കാഞ്ഞങ്ങാട് ബല്ല ഈസ്റ്റ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവിടങ്ങളിലും ചില സ്വകാര്യസ്ഥാപനങ്ങളിലും വാര്‍ഡുകള്‍ സജ്ജീകരിച്ചു. കാസര്‍ഗോഡ് അരമന, കാഞ്ഞങ്ങാട് ലക്ഷ്മി മേഘന് എന്നീ സ്വകാര്യ ആശുപത്രികളുടെ കെട്ടിടങ്ങളും ജില്ലാ ഭരണകൂടം ഏറ്റെടുത്തു.
അതിനിടെ വിവിധ ഇടങ്ങളിൽ ശുചീകരണ പ്രവർത്തനം നടത്താൻ വന്ന സന്നദ്ധ സംഘടനാപ്രവർത്തകരെ വിരട്ടിയോടിക്കുന്ന പോലീസ് നഗരത്തിലെ വിദേശ മദ്യശാലകൾക്കു മുന്നിലെ ജനക്കൂട്ടം കണ്ടില്ലെന്നു നടിക്കുന്നതായും ആരോപണമുണ്ട്. മാത്രമല്ല നഗരത്തിലെ മൽസ്യ മാർക്കറ്റിൽ തടിച്ചു കൂടുന്നവരെ മാറ്റാനും അധികൃതർ തയ്യാറാകുന്നില്ല. പച്ചക്കറികളും മറ്റും വാങ്ങാൻ പലയിടങ്ങളുലും പലരും തിരക്ക് കൂട്ടുന്നുണ്ട്. ഒരു മീറ്റർ അകലം പാലിച്ചാൽ നമ്മളും നാടും രക്ഷപെടുമെന്നു കാട്ടിയുള്ള പ്രചാരണം അധികൃതർ നടത്തുന്നുണ്ട്. നിരോധനാജ്ഞ വ്യാപകമായി ലംഘിക്കുന്ന സാഹചര്യത്തിൽ തിങ്കളാഴ്ച കാസർകോട്ട് വീണ്ടും മൈക്ക് അനൗൺസ്മെന്റ് നടത്തി.
കൊറോണ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാത്രിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയില്‍ നിരോധനാജ്ഞയായിരിക്കുമെന്ന് കലക്ടര്‍ അറിയച്ചിട്ടുണ്ട്. കാസര്‍കോട്: ഇനി റൂട്ടുമാപ്പും അഭ്യര്ത്ഥനയുമില്ലെന്നും നടപടി മാത്രമാണെന്നും കലക്ടര്‍ ഡി സജിത് ബാബു. മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
- കാസർകോട് നിശ്ചലം
-ഇനി നടപടി മാത്രമെന്ന് കലക്ടർ
-റോഡിലിറങ്ങിയ വാഹനങ്ങള്‍ തടഞ്ഞു
- ജാഗ്രതയോടെ ജില്ലാ ഭരണകൂടവും
പോലീസും
-സ്ഥിതിഗതി വിലയിരുത്താൻ
ഉത്തരമേഖലാ ഐ ജി
-പച്ചക്കറിയും മറ്റും വാങ്ങുന്നവർ ഒരു മീറ്റർ
അകലം പാലിക്കൂ...
-നാടും നഗരവും നമുക്ക് രക്ഷപ്പെടുത്താം;
അഭ്യർത്ഥനയുമായി അധികൃതർ
-മെഡിക്കല്‍ ഷോപ്പുകള്‍, ഭക്ഷ്യവസ്തുക്കള്‍,
പാല്, ബാങ്ക്, പെട്രോൾ പമ്പ് എന്നിവ
രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ചുവരെ
-ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ
ജില്ലയില്‍ നിരോധനാജ്ഞ
-ജില്ലയിലെ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍
ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജം
Summary: Lockdown in kasaragod, police keeps strict vigilant, IG visits General Hospital and seeks report

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.