സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 23.06.2020) സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.

തിങ്കളാഴ്ച 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറിൽ കൂടുതലാണ് രോഗികൾ. ചൊവ്വാഴ്ച  ഒരാൾ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാാവാത്ത കേസുകളുമുണ്ട്. 60 പേർ രോഗമുക്തി നേടി. രോഗം ബാധിച്ചതിൽ 71 പേർ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സംമ്പർക്കം വഴി 9 പേർ.

സംസ്ഥാനത്ത് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 141 പേര്‍ക്ക്

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

മലപ്പുറം 11

കോഴിക്കോട് 6

പാലക്കാട് 27

കണ്ണൂർ 6

എറണാകുളം 13

തൃശൂർ 16

പത്തനംതിട്ട 27

കോട്ടയം 8

കൊല്ലം 4

വയനാട് 2

തിരുവനന്തപുരം 4

ആലപ്പുഴ 19

മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്നവരിൽ ഡൽഹി 14, തമിഴ്നാട് 11, മഹാരാഷ്ട്ര 9, ബംഗാൾ , ഉത്തർപ്രദേശ്, കർണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണു രോഗികളുടെ എണ്ണം.

Keywords:  141 corona case confirmed in Kerala Today, Chief Minister, Pinarayi vijayan, Thiruvananthapuram, News, Health & Fitness, Health, Press meet, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia