ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന; നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈന്
Nov 29, 2021, 16:27 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 29.11.2021) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ കോവിഡ് പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. പരിശോധനയ്ക്കായി വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തകരെ നിയോഗിച്ചതായി മന്ത്രി പറഞ്ഞു. ടെസ്റ്റ് ചെയ്തു നെഗറ്റീവ് ആണെങ്കിലും ഹോം ക്വാറന്റൈന് ഏര്‍പെടുത്തും.
ഏഴുദിവസം കഴിഞ്ഞ് വീണ്ടും പരിശോധന നടത്തും. നെഗറ്റീവ് ആണെങ്കിലും തുടര്‍ന്നും ഏഴു ദിവസം ഹോം ക്വറന്റൈനിലിരിക്കണം. പോസിറ്റീവാണെങ്കില്‍ ചികിത്സാ കേന്ദ്രങ്ങളിലേക്കു മാറ്റും. ആകെ 14 ദിവസമായിരിക്കും ക്വാറന്റൈന്.
മറ്റു രാജ്യങ്ങളില്‍ നിന്ന് വരുന്നവരില്‍ അഞ്ചു ശതമാനം ആളുകളെ റാന്‍ഡം ടെസ്റ്റിനു വിധേയമാക്കും. അവരും 14 ദിവസം സ്വയം നിരീക്ഷണത്തിലായിരിക്കണം.
Keywords: 14 days quarantine for passengers from at-risk countries, Thiruvananthapuram, News, Health, Health and Fitness, Health Minister, COVID-19, Airport, Passengers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

