ഒമിക്രോണ്‍: യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശം പുതുക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം; ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ക്ക് കര്‍ശന നിബന്ധന
Nov 29, 2021, 08:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2021) കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ നേരിടുന്നതിന് മുന്‍കരുതല്‍ നടപടികള്‍ ശക്തിപ്പെടുത്താന്‍ രാജ്യം. ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യാന്തര യാത്രക്കാര്‍ക്കുളള മാര്‍ഗനിര്‍ദേശം പുതുക്കി.
രാജ്യാന്തര യാത്രക്കാര്‍ 'എയര്‍ സുവിധ' പോര്‍ടലില്‍ രെജിസ്റ്റര്‍ ചെയ്യണമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. യാത്രയ്ക്ക് മുന്‍പ് 14 ദിവസത്തെ വിവരങ്ങള്‍ നല്‍കണം. ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സെര്‍ടിഫികറ്റും പോര്‍ടലില്‍ അപ്ലോഡ് ചെയ്യണം. ബുധനാഴ്ച മുതല്‍ പുതിയ മാര്‍ഗരേഖ പ്രാബല്യത്തില്‍ വരും.
മാത്രമല്ല ഹൈ റിസ്‌ക് രാജ്യങ്ങളില്‍നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് കര്‍ശന നിബന്ധനയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. രാജ്യത്ത് എത്തിയാല്‍ സ്വന്തം ചെലവില്‍ ആര്‍ ടി പി സി ആര്‍ പരിശോധനയ്ക്ക് വിധേയരാകണം. പരിശോധനഫലം നെഗറ്റീവായാലും ഏഴ് ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം.
12 രാജ്യങ്ങളെയാണ് ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക, ബ്രിടന്‍, ബ്രസീല്‍, ബംഗ്ലാദേശ്, ഇസ്രാഈല്‍, സിംഗപുര്‍, മൗറീഷ്യസ്, ബോട്‌സ്വാന, ന്യൂസീലന്‍ഡ്, ചൈന, സിംബാബ് വെ, ഹോങ്കോങ് എന്നീ രാജ്യങ്ങളാണ് ഹൈ റിസ്‌ക് പട്ടികയിലുള്ളത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

