ഗുണനിലവാരവും പ്രവര്‍ത്തന മികവും: സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ദേശീയ അംഗീകാരവും 1.5 കോടിയുടെ ഗ്രാന്റും; ഏറ്റവും കൂടുതല്‍ ആശുപത്രികള്‍ കാസര്‍കോട്ട്
Oct 7, 2018, 16:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.10.2018) ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനുമുളള അംഗീകാരമായി സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സര്ട്ടിഫിക്കേഷന് (എന്‍ക്യുഎഎസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍.
ഗുണനിലവാരത്തിലും ശുചിത്വപരിപാലനത്തിലും സൂപ്പര്‍ സ്പെഷ്യാലിറ്റി നിലവാരം പുലര്‍ത്തുന്നവയാണ് ഈ ആശുപത്രികളെല്ലാം തന്നെയെന്നാണ് കേന്ദ്രസംഘം വിലയിരുത്തിയത്. ഇത്തരത്തിലുളള മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ലഭിച്ച അംഗീകാരം വരും നാളുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ആശുപത്രികളിലെ സൗകര്യങ്ങളും രോഗികള്‍ക്ക് ഒരുക്കിയ സേവനങ്ങളും വിലയിരുത്തിയതിനു ശേഷമാണ് അംഗീകാരം നല്‍കിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സമിതി ആശുപത്രികള്‍ സന്ദര്‍ശിച്ചിരുന്നു. ഇവര്‍ നല്കിയ അന്തിമ ഗുണനിലവാര പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ച ഈ നേട്ടം ആശുപത്രികളെ തേടിയെത്തിയത്.
എന്‍ക്യുഎഎസ് അംഗീകാരത്തിന്റെ ഭാഗമായി 1.5460 കോടി രൂപയുടെ ഗ്രാന്റാണ് ഈ ആശുപത്രികള്‍ക്കായി അനുവദിച്ചിരിക്കുന്നത്.
കാസര്‍കോട് ജില്ലയില്‍ മൂന്നും എറണാകുളത്ത് രണ്ടും കൊല്ലം, തൃശൂര്‍, കോഴിക്കോട്, കോട്ടയം, ഇടുക്കി, കണ്ണൂര്‍, വയനാട്, പാലക്കാട് ജില്ലകളില്‍ ഓരോന്ന് വീതവും ആശുപത്രികള്‍ക്ക് അംഗീകാരം ലഭിച്ചു. കൊല്ലം ജില്ലയിലെ പുനലൂര്‍ താലൂക്ക് ആശുപത്രിക്ക് ഈ ഇനത്തില്‍ 21,80,000 രൂപ അനുവദിച്ചു. കാസകോട് ജില്ലയിലെ പിഎച്ച്സി ചിറ്റാരിക്കലും, പിഎച്ച്സി നര്‍ക്കലക്കാടിനും രണ്ട് ലക്ഷം വീതവും സിഎച്ച്സി പനത്തടിക്ക് മുന്ന് ലക്ഷവും അനുവദിച്ചു.
തൃശൂര്‍ ജില്ലയിലെ താലൂക്ക് ഹെഡ്ക്വാട്ടേഴ്സ് ആശുപത്രക്ക് 20,30,000 രൂപയും എറണാകുളം ജില്ലയില്‍ ജനറല്‍ ആശുപത്രിക്ക് 63,90,000 രൂപയും എറണാകുളം ജില്ലയിലെ പണ്ടപ്പളളി സിഎച്ച്സിക്ക് മൂന്ന് ലക്ഷം രൂപയും കോഴിക്കോട് ജില്ലയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് 20,60,000 രൂപയും, പാലക്കാട് ജില്ലയിലെ ട്രൈബല്‍ സ്പഷ്യാലിറ്റി ഹോസ്പിറ്റല്‍ കോട്ടത്തറക്ക് 10 ലക്ഷവും ഇടുക്കി ജില്ലയിലെ എഫ്എച്ച്സി കാഞ്ചിയാറിന് രണ്ട് ലക്ഷം രൂപയും കോട്ടയം ജില്ലയില്‍ എഫ്എച്ച്സി മുത്തോളിക്ക് രണ്ട് ലക്ഷം രൂപയും കണ്ണൂര്‍ ജില്ലയിലെ യുപിഎച്ച്സി മൈതാനപ്പളളിക്ക് 1,50,000 രൂപയും വയനാട് ജില്ലയിലെ എഫ്എച്ച്സി നൂല്‍പ്പുഴക്ക് രണ്ട് ലക്ഷം രൂപയും അനുവദിച്ചു.
മൂന്ന് വര്‍ഷത്തേക്കാണ് ഇപ്പോള്‍ ഈ അംഗീകാരം നല്‍കിയിരിക്കുന്നത്. അതിനുശേഷം പുനര്‍മൂല്യ നിര്ണയനടപടി ഉണ്ടാകും. അടുത്ത രണ്ടു വര്‍ഷം ഗ്രാന്റ് ലഭിക്കുമെന്നും ഇതോടെ ഉറപ്പായി. അനുവദിച്ച തുകയുടെ ഉപയോഗം വിലയിരുത്തിയ ശേഷമാകും തുടര്‍ന്ന് തുക അനുവദിക്കുന്നത്.
Keywords: Kerala, Thiruvananthapuram, News, hospital, Award, kasaragod, Ernakulam, Kollam, Kozhikode, palakkad, Kottayam, Idukki, Kannur, Wayanad, Thrissur, 13 Govt. hospitals have national approval and got 1.5 Cr grant

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.