സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.06.2020) സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ച്ചയായി 11-ാം ദിവസമാണ് കോവിഡ് 100ല്‍ കൂടുതല്‍ കടക്കുന്നത്.

24ന് മഞ്ചേരി മെഡിക്കൽ കോളജിൽ മരണമടഞ്ഞ തമിഴ്നാട് സ്വദേശി അരസാകരന്റെ സ്രവ പരിശോധന കോവിഡ് പോസിറ്റീവ് ആണെന്ന് ഫലം വന്നു.

 സംസ്ഥാനത്ത് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 121 പേര്‍ക്ക്

പുതുതായി രോഗം ബാധിച്ചവരിൽ 78 പേർ വിദേശത്തുനിന്നും 26 പേർ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്നവരാണ്. സമ്പർക്കം വഴി 5 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 9 സിഐഎസ്എഫുകാർക്കും രോഗം ബാധിച്ചു.

കോവിഡ് പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 4
കോഴിക്കോട് 9
എറണാകുളം 5
തൃശൂർ 26
കൊല്ലം 11
പാലക്കാട് 12
കാസർകോട് 4
ആലപ്പുഴ 5
പത്തനംതിട്ട 13
ഇടുക്കി 5
കണ്ണൂർ 14
മലപ്പുറം 13.

കോവിഡ് നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 3
കോഴിക്കോട് 8
എറണാകുളം 4
തൃശൂർ 5
കൊല്ലം 18
പാലക്കാട് 3
മലപ്പുറം 3
കാസർകോട് 2
ആലപ്പുഴ 8
കോട്ടയം 8
കണ്ണൂർ 11.

കഴിഞ്ഞ 24 മണിക്കൂറിൽ 5244 സാംപിളുകൾ പരിശോധിച്ചു. ഇതുവരെ 4311 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2057 പേർ ചികിത്സയിൽ. 80,617 പേർ നിരീക്ഷണത്തിലാണ്; 2662 പേർ ആശുപത്രികളിലുണ്ട്. തിങ്കളാഴ്ച മാത്രം 282 പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Keywords:  121 Corona case confirmed in Kerala Today, Thiruvananthapuram, News, Health, Health & Fitness, hospital, Treatment, Chief Minister, Pinarayi vijayan, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia