എട്ടുമാസമായി കണ്‍പോളകള്‍ അടഞ്ഞുതന്നെ; അപൂര്‍വരോഗം പിടിപെട്ട് 12കാരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 02.12.2020) അത്യപൂര്‍വ മാനസിക രോഗം പിടിപെട്ട 12 വയസുകാരി ചികിത്സതേടി ഇന്ത്യയിലെത്തി. മൗറീഷ്യസ് സ്വദേശിനിയായ 12കാരിയാണ് ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ഇവിടെ പ്രവേശിപ്പിച്ച ശേഷം കുട്ടിയുടെ അവസ്ഥയില്‍ വലിയ മാറ്റമുണ്ടായതായി ആശുപത്രി അധികൃതര്‍ പറയുന്നു.ദി ഹിന്ദുവാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

കുട്ടിക്ക് കണ്‍വെന്‍ഷണല്‍ ഡിസോഡറാണെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിന്റെ വൈകാരികവും മാനസികവുമായ സമ്മര്‍ദങ്ങളെ ശാരീരിക ലക്ഷണങ്ങളിലൂടെ പ്രകടിപ്പിക്കുന്ന അവസ്ഥയാണിത്. പെട്ടെന്നുള്ള ശാരീരിക ലക്ഷണങ്ങളെയാണ് ശരീരം പ്രകടിപ്പിക്കുന്നത്. എട്ടുമാസമായി കണ്‍പോളകള്‍ അടഞ്ഞുതന്നെ; അപൂര്‍വരോഗം പിടിപെട്ട് 12കാരി
അസുഖ ബാധിതയായ പെണ്‍കുട്ടി കഴിഞ്ഞ എട്ടുമാസങ്ങളായി കണ്‍പോളകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. രോഗ നിര്‍ണയത്തിനായി കുട്ടിയെ മുംബൈയിലേയും ചെന്നൈയിലേയും കേന്ദ്രങ്ങളിലേക്കു കൊണ്ടുപോയിരുന്നു. അവിടെനിന്നാണ് കാവേരി ആശുപത്രിയിലേക്ക് കുട്ടിയെ റഫര്‍ ചെയ്യുന്നത്.

'ഇവിടെ നിന്ന് രോഗാവസ്ഥ കണ്ടെത്തി, ഉചിതമായ ചികിത്സ ആരംഭിച്ചു', ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് സൈക്യാട്രിസ്റ്റ് യാമിനി കണ്ണപ്പന്‍ പറഞ്ഞു.
Aster mims 04/11/2022

കുട്ടിയെ വിശദമായ മാനസിക ശേഷിയളക്കല്‍ ടെസ്റ്റുകള്‍ക്ക് വിധേയയാക്കിയ ശേഷമാണ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡറാണെന്ന നിഗമനത്തില്‍ എത്തിയത്. 

ഈ അവസ്ഥയില്‍ ഓര്‍ബിക്യുലാരിസ്(കണ്‍പോളകളെ അടക്കാനും തുറക്കാനും സഹായിക്കുന്ന പേശി) പേശികളിലെ ഞരമ്പുകള്‍ സങ്കോചിക്കുകയും കണ്ണുകള്‍ അസാധാരണമായി കോച്ചിവലിയുകയും ചെയ്യും. ചിലപ്പോള്‍ ഇത് കുറച്ച് നിമിഷങ്ങള്‍ നീണ്ടുനില്‍ക്കും ചില സന്ദര്‍ഭങ്ങളില്‍, കണ്ണുകള്‍ മണിക്കൂറുകളോളം അടഞ്ഞിരിക്കാനും ഈ അവസ്ഥ ഇടവരുത്തും.

ഡോ. യാമിനിയുടെ നേതൃത്വത്തില്‍ സ്‌പെഷ്യലിസ്റ്റുകളുടെ ഒരു സംഘം കുട്ടിക്ക് തെറാപ്പി ആരംഭിച്ചു. ചികിത്സ നല്‍കി. രണ്ട് ദിവസത്തിനുള്ളില്‍ പെണ്‍കുട്ടിക്ക് കണ്ണുതുറക്കാന്‍ കഴിഞ്ഞു.

'സമയബന്ധിതമായ രോഗനിര്‍ണയവും കൃത്യമായ ചികിത്സയും കാരണമാണ് ഈ അപൂര്‍വ കേസില്‍ ചികിത്സ ഫലം കണ്ടത്‌.

ചികിത്സ നല്‍കിയില്ലെങ്കില്‍ കുട്ടിക്ക് സ്ഥിരമായ വൈകല്യമുണ്ടാകുമായിരുന്നുവെന്നും ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരവിന്ദന്‍ സെല്‍വരാജ് പറഞ്ഞു.

Keywords:  12-year-old treated for rare psychiatric condition, Chennai, News, Health, Health and Fitness, Girl, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia