ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പന്ത്രണ്ടുവയസുകാരന്‍ രാത്രി കഴിഞ്ഞത് ഒറ്റയ്ക്ക്; സെക്യൂരിറ്റി ഗാര്‍ഡ് സ്‌കൂള്‍ ഗേറ്റ് അടച്ചതോടെ പുറത്ത് കാവലായ് അച്ഛന്‍, ഗുരുതരസംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി നോഡല്‍ ഓഫീസര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റാംപൂര്‍: (www.kvartha.com 20.05.2020) റാംപൂരിലെ ഹല്‍ദ്വാനി പ്രദേശവാസിയായ പന്ത്രണ്ടുവയസുകാരന്‍ രാത്രി ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞത് ഒറ്റയ്ക്ക്. ഉത്തരാഖണ്ഡിലെ ഗംഗാപൂര്‍ ഗ്രാമത്തിലാണ് സംഭവം. സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ജില്ലാഭരണകൂടം ഉത്തരവിട്ടു.

പ്രൈമറി സ്‌കൂളിലെ കൊവിഡ് ക്വാറന്റൈന്‍ കേന്ദ്രത്തിലാണ് രാത്രി കുട്ടി ചിലവഴിച്ചത്. കുട്ടിയുടെ അച്ഛന്‍ രാത്രി അത്താഴം കൊണ്ടുവന്നുകൊടുത്തു. ശേഷം പിതാവ് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്ന് തിരിച്ചുപോയി. പിന്നാലെ സെക്യൂരിറ്റി ഗാര്‍ഡ് ഗേറ്റ് അടയ്ക്കുകയായിരുന്നു. എന്നാല്‍, സ്‌കൂളില്‍ ആരുമില്ലാത്തതിനാല്‍ മകനെ ഒറ്റയ്ക്ക് നിറുത്തി പോരാന്‍ പിതാവിന് മനസ് വരാത്തതിനാല്‍ പുറത്ത് കാവലിരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പന്ത്രണ്ടുവയസുകാരന്‍ രാത്രി കഴിഞ്ഞത് ഒറ്റയ്ക്ക്; സെക്യൂരിറ്റി ഗാര്‍ഡ് സ്‌കൂള്‍ ഗേറ്റ് അടച്ചതോടെ പുറത്ത് കാവലായ് അച്ഛന്‍, ഗുരുതരസംഭവത്തില്‍ അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി നോഡല്‍ ഓഫീസര്‍

രാവിലെ ഗേറ്റ് തുറന്നതിന് ശേഷവും കുട്ടിയുടെ അച്ഛന്‍ പുറത്തുണ്ടായിരുന്നു. കുട്ടിയുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഗേറ്റ് പൂട്ടിയിരുന്നെന്ന് ഗംഗാപൂര്‍ ഗ്രാമതലവന്‍ സന്‍വാള്‍ പറഞ്ഞു. കുട്ടിയെ പരിപാലിക്കനായി ഒരു ആശ വര്‍ക്കര്‍കൂടി ഉണ്ടായിരുന്നെന്നും ഇയാള്‍ പറയുന്നു. എന്നാല്‍, തന്റെ മകന്‍ കേന്ദ്രത്തില്‍ ഒറ്റയ്ക്ക് മാത്രമായിരുന്നെന്ന് പിതാവ് പറയുന്നു.

ഗുരുതര സംഭവത്തില്‍ അന്വേഷണം നടത്താന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയെന്നും ക്വാറന്റൈന്‍ കേന്ദ്രത്തിന്റെ നോഡല്‍ ഓഫീസറായ നിര്‍മല ജോഷി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ക്വാറന്റൈന്‍ ചെയ്യുമ്പോള്‍ കുടുംബവുമായി ബന്ധപ്പെടണമെന്നാണ് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Keywords:  News, National, Uttarakhand, Child, Health, School, Father, 12 Year Old Left Alone at Night in Quarantine Center
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia