വയറുവേദനയെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേക്ക് ബസില്‍ യാത്ര ചെയ്യവേ ഛര്‍ദി; എല്ലാവരും നോക്കി നില്‍ക്കെ 12 വയസുകാരനെ മരണം തട്ടിയെടുത്തത്തത് ഇങ്ങനെ
Feb 11, 2021, 09:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
എരുമേലി: (www.kvartha.com 11.02.2021) വയറുവേദനയെ തുടര്‍ന്ന് അച്ഛനും അമ്മയ്ക്കും സഹോദരനുമൊപ്പം ആശുപത്രിയിലേക്ക് ബസില്‍ യാത്ര ചെയ്യവേ ഛര്‍ദിച്ച ആദിത്യന് എന്ന 12 വയസുകാരന് എല്ലാവരും നോക്കി നില്‍ക്കെ മരണത്തിന് കീഴടങ്ങി. കുട്ടിയുടെ മരണത്തെത്തുടര്‍ന്നു ബോധരഹിതയായ അമ്മ സ്മിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാളകെട്ടി തെക്കേച്ചെരുവില്‍ സന്തോഷ്സ്മിത ദമ്പതികളുടെ മകന് ആദിത്യന് വല്ലപ്പോഴും വയറുവേദന അനുഭവപ്പെട്ടിരുന്നു. പല ഡോക്ടര്‍മാരും പരിശോധിക്കുകയും സ്കാനിങ് നടത്തുകയും ചെയ്തെങ്കിലും കാര്യമായ രോഗ വിവരങ്ങള്‍ ലഭ്യമായില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ വീണ്ടും അസ്വസ്ഥത അനുഭവപ്പെട്ടപ്പോള്‍ ആദിത്യനെയും സഹോദരന് അദ്വൈതിനെയും കൂട്ടി മാതാപിതാക്കള്‍ കാളകെട്ടി നിന്നു ബസില്‍ കയറി. 5 കിലോമീറ്റര്‍ പിന്നിട്ടതോടെ കുട്ടി ഛര്‍ദിച്ചു. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ ഓടോ റിക്ഷ ഏര്‍പ്പാടാക്കി. മുക്കൂട്ടുതറ അസീസി ആശുപത്രിയില്‍ എത്തും മുന്‍പേ കോരുത്തോട് സികെഎംഎം സ്കൂള്‍ 7ാം ക്ലാസ് വിദ്യാര്‍ഥിയായ ആദിത്യനെ മരണം കവര്‍ന്നു.
പറയത്തക്ക രോഗങ്ങള്‍ ഒന്നും തന്നെ ആദിത്യന് ഇല്ലായിരുന്നെന്നും സ്കാനിങ് റിപോര്ടിലും നിസാര പ്രശ്നങ്ങള്‍ പോലും കണ്ടിരുന്നില്ലെന്നും മുക്കൂട്ടുതറ ചെറുപുഷ്പം ആശുപത്രിയിലെ ഡോക്ടര്‍ ടി എല്‍ മാത്യു പറയുന്നു. പോസ്റ്റ്മോര്‍ടം റിപോര്‍ടില്‍ മാത്രമേ മരണകാരണം വ്യക്തമാവൂ.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

