കാസർകോട്ട് വീണ്ടും ആറു പേർക്ക് കൊറോണ സ്ഥിരീകരിച്ചു, കണ്ണൂരിൽ മൂന്നുപേരും എറണാകുളത്ത് മൂന്നുപേരും ചികിത്സയിൽ, കേരളത്തിൽ ശനിയാഴ്ച കോവിഡ് ബാധ സ്ഥിരീകരിച്ചത് 12 പേർക്ക്, സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടി, നിയന്ത്രണം ലംഘിച്ചാൽ നോക്കിനിൽക്കില്ലെന്നും മുഖ്യമന്ത്രി
Mar 21, 2020, 18:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.03.2020) കേരളത്തിൽ ശനിയാഴ്ച 12 പേർക്ക് കൂടി കൊറോണ സ്‌ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ആറു പേർക്കും കണ്ണൂരിൽ മൂന്ന് പേർക്കും എറണാകുളത്ത് മൂന്നുപേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരെല്ലാം ഗൾഫിൽ നിന്നും എത്തിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 52 ആയി ഉയർന്നു.
ശനിയാഴ്ച 70 പേർ അആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്. 3716 സാമ്പിളുകൾ പരിശോധനക്കയച്ചു. ഇതുവരെ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് 2566 പേർക്ക് രോഗബാധ ഇല്ലെന്ന് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 53,013 പേർ നിരീക്ഷണത്തിലാണ്. 52,785 പേർ ആശുപത്രികളിലും 228 പേർ വീടുകളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോട്ടെ ഗോഗബാധിതരില് അഞ്ചുപേര്‍ ജനറല്‍ ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ്. കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ഒരാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും ചികിത്സയില്‍ കഴിയുന്നു. എറണാകുളത്തു രോഗബാധ സ്ഥിരീകരിച്ചവരെല്ലാം എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണു ചികിത്സയില്‍ കഴിയുന്നത്.
രോഗവിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ച് സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നിയമ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇനി ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറാകില്ല. ആരാധനാലയങ്ങൾ നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടി നേരിടേണ്ടി വരും. കാസർക്കട്ടെ കാര്യത്തിൽ നടപടി കൂടുതൽ ഊര്ജിതമാക്കാനും നിയമനടപടി കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇപ്പോൾ ജാഗ്രത പാലിച്ചില്ലെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Summary: 12 more covid 19 cases confirmed in kerala: CM pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.