പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 12 ഡോക്ടർമാർ; 10 പേരും എ എ പിയിൽ നിന്ന്; ആസ്തി അമ്പരിപ്പിക്കുന്നത്!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അമൃത്സർ: (www.kvartha.com 15.03.2022) പുതിയതായി പഞ്ചാബ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ 12 ഡോക്ടർമാരുണ്ട്, അതിൽ 10 പേർ ആം ആദ്മി പാർടിയിൽ (AAP) നിന്നാണ്. 12 ഡോക്ടർമാരിൽ നാലുപേരും 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതേ സീറ്റുകളിൽ നിന്ന് എഎപി ടികറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
                        
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചവരിൽ 12 ഡോക്ടർമാർ; 10 പേരും എ എ പിയിൽ നിന്ന്; ആസ്തി അമ്പരിപ്പിക്കുന്നത്!

കശ്മീർ സിംഗ് സോഹൽ
തരൺ തരൺ
പഞ്ചാബ് ആരോഗ്യ വകുപ്പിൽ നിന്ന് വിരമിച്ച 62 കാരനായ സീനിയർ മെഡികൽ ഓഫീസറാണ്. എസ്എഡി സ്ഥാനാർഥി ഹർമീത് സിംഗ് സന്ധുവിനെ 13,588 വോടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. സത്യവാങ്മൂലം പ്രകാരം അഞ്ച് കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. 2016 മെയ് മാസത്തിൽ ഡോക്ടർ സോഹൽ സർകാർ ജോലി രാജിവച്ചിരുന്നു.


രവ്ജോത് സിംഗ്
ഷാം ചൗരാസി
45 കാരനായ ഇദ്ദേഹം വൈദ്യശാസ്ത്രത്തിൽ എംഡിയാണ്, ഹോഷിയാർപൂർ ജില്ലയിൽ സ്വന്തമായി ആശുപത്രി നടത്തുന്നു. 2017ൽ ഇതേ മണ്ഡലത്തിൽ നിന്ന് എഎപി ടികറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തവണ കോൺഗ്രസിന്റെ പവൻ കുമാർ ആദിയയെ 21,356 വോടുകൾക്ക് പരാജയപ്പെടുത്തി. 2017ൽ അദ്ദേഹത്തിന്റെ ആകെ ആസ്തി രണ്ട് കോടി രൂപയായിരുന്നത് 2022ൽ ആറ് കോടി രൂപയായി ഉയർന്നു.

ചരൺജിത് സിംഗ്
ചാംകൗർ സാഹിബ്
മൊറിൻഡയിൽ സ്വന്തമായി ആശുപത്രി നടത്തുന്ന ഒരു നേത്ര ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ.ചരൺജിത് സിംഗ്. 61 വയസുണ്ട്. കോൺഗ്രസിന്റെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ 7,942 വോടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2017ലെ വിധാൻസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർടി ടികറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 2017ൽ ആസ്തി ഏഴ് കോടി രൂപയായിരുന്നത് 2022ൽ 10.5 കോടി രൂപയായി വർധിച്ചു.

ഇന്ദർബീർ സിംഗ് നിജ്ജാർ
അമൃത്സർ സൗത്
റേഡിയോളജിസ്റ്റായ ഇദ്ദേഹം അമൃത്സറിൽ ഒരു ഡയഗ്നോസ്റ്റിക് സെന്റർ നടത്തുന്നു. 66 വയസുണ്ട്. 2017ലും എഎപി ടികറ്റിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഇത്തവണ എസ്എഡിയുടെ തേജ്ബീർ സിംഗ് സിദ്ദുവിനെ 27,503 വോടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി. 2017ൽ 23 കോടി രൂപയായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 2022ൽ 36 കോടിയായി ഉയർന്നു.

ജസ്ബീർ സിംഗ് സന്ധു
അമൃത്സർ വെസ്റ്റ്
44 കാരനായ ജസ്ബീർ ഈസ്റ്റേൺ മെഡിസിൻ ആൻഡ് സർജറി ബിരുദധാരിയാണ്. രണ്ട് കോടി രൂപയാണ് ഡോ. ജസ്ബീറിന് ആകെയുള്ള ആസ്തി. പഞ്ചാബ് മുൻ മെഡികൽ വിദ്യാഭ്യാസ മന്ത്രി രാജ് കുമാർ വെർക്കയെ 43,913 വോടുകളുടെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് അദ്ദേഹം നിയമസഭയിൽ എത്തുന്നത്.

വിജയ് സിംഗ്ല
മാനസ
ദശലക്ഷക്കണക്കിന് ആരാധകരുള്ള ജനപ്രിയ പഞ്ചാബി ഗായകനായ കോൺഗ്രസിന്റെ ശുഭ്ദീപ് സിംഗ് സിദ്ധു മൂസ്വാലയെ 63,323 വോടുകളുടെ വലിയ ഭൂരിപക്ഷത്തിലാണ് ഡോ. വിജയ് സിംഗ്ല പരാജയപ്പെടുത്തിയത്.
ദന്തചികിത്സയിലും ശസ്ത്രക്രിയയിലും (ബിഡിഎസ്) ബിരുദം നേടിയിട്ടുണ്ട്. 6.5 കോടി രൂപ ആസ്തിയുള്ള അദ്ദേഹത്തിന് 52 ​​വയസുണ്ട്.

ബൽജിത് കൗർ

മലൗട്
2021 നവംബറിൽ പഞ്ചാബ് സർകാർ ജോലിയിൽ നിന്ന് വിരമിച്ച ഈ 46 കാരിയായ ഒഫ്തൽ-മോളജിസ്റ്റ് തന്റെ കന്നി തിരഞ്ഞെടുപ്പിൽ എസ്എഡിയുടെ മുൻ എംഎൽഎ ഹർപ്രീത് സിംഗിനെ 40,621 വോടുകൾക്ക് പരാജയപ്പെടുത്തി. സത്യവാങ്മൂലം പ്രകാരം 1.2 കോടി രൂപയുടെ ആസ്തിയുണ്ട്.

അമൻദീപ് കൗർ അറോറ
മോഗ
യുക്രൈനിലെ ക്രിമിയ സർവകലാശാലയിൽ നിന്ന് മെഡിസിൻ ആൻഡ് സർജറി ബിരുദധാരിയാണ് അമൻദീപ് (39). ഇഎസ്‌ഐ ഇൻഷുറൻസ് കോർപറേഷനിൽ ഡോക്ടറായി ജോലി ചെയ്യുകയായിരുന്ന അവർ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ജോലി ഉപേക്ഷിച്ചു. 20,915 വോടുകളുടെ ഭൂരിപക്ഷത്തിലാണ് സോനു സൂദിന്റെ സഹോദരിയും കോൺഗ്രസിന്റെ താരശക്തിയുമായ മാളവിക സൂദ് സച്ചാറിനെ പരാജയപ്പെടുത്തിയത്. സത്യവാങ്മൂലം പ്രകാരം രണ്ട് കോടി രൂപയാണ് ഇവരുടെ ആസ്തി.

ബൽബീർ സിംഗ്
പട്യാല റൂറൽ
പട്യാലയിൽ സർജനായി ജോലി ചെയ്യുന്ന, വിരമിച്ച അസോസിയേറ്റ് പ്രൊഫസറായ ഡോ. ബൽബീർ സിംഗ് (65) 2017-ൽ എഎപി ടികറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു, എന്നാൽ ഇത്തവണ അദ്ദേഹം തകർപ്പൻ വിജയം നേടി. കോൺഗ്രസിന്റെ മോഹിത് മൊഹീന്ദ്രയെ 53,474 വോടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബൽബീറിന്റെ ആസ്തി 2017-ൽ എട്ട് കോടി രൂപയാണെന്നും 2022-ലും അവ അതേപടി നിലനിന്നുവെന്നും അദ്ദേഹം സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

അജയ് ഗുപ്ത
അമൃത്സർ സെൻട്രൽ
അമൃത്സറിൽ സ്വന്തമായി ആശുപത്രിയുള്ള 61 കാരനായ എംബിബിഎസ് ഡോക്ടറാണ്. നേരത്തെ കോൺഗ്രസിലായിരുന്നെങ്കിലും 2017ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി എഎപിയിൽ ചേർന്നു. 2017ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു, എന്നാൽ ഇത്തവണ പഞ്ചാബ് ഉപമുഖ്യമന്ത്രി ഒ പി സോണിയെ 14,026 വോടുകൾക്ക് പരാജയപ്പെടുത്തി. 2017 ൽ നിന്ന് 2022 ലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ ആസ്തി ഒമ്പത് കോടിയിൽ നിന്ന് 18 കോടിയായി ഉയർന്നു.

രാജ് കുമാർ ചബ്ബേവാൾ
ചബ്ബേവാൾ
റേഡിയോളജിസ്റ്റും കോൺഗ്രസ് എംഎൽഎയുമായ ഡോ. ചബ്ബേവാൾ (52) എഎപിയുടെ ഹർമീന്ദർ സിങ്ങിനെ 7,646 വോടുകൾക്ക് പരാജയപ്പെടുത്തി. 2017ൽ 17 കോടിയായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 2022ൽ 20 കോടിയായി ഉയർന്നു. മുതിർന്ന കോൺഗ്രസ് നേതാവാണ് അദ്ദേഹം.

സുഖ്വിന്ദർ കുമാർ സുഖി
ബംഗ
ഡോ. സുഖ്‌വീന്ദർ കുമാർ ബംഗയിൽ നിന്ന് എസ്എഡി ടികറ്റിൽ വിജയിച്ചു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ സീറ്റിൽ നിന്ന് വിജയിച്ച 61-കാരനായ ഇഎൻടി സ്പെഷ്യലിസ്റ്റാണ് ഇദ്ദേഹം. കോൺഗ്രസിന്റെ തർലോചൻ സിങ്ങിനെ 5069 വോടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. നാമനിർദേശ പത്രികയ്‌ക്കൊപ്പം സമർപിച്ച സത്യവാങ്മൂലം പ്രകാരം ആസ്തി 2017-ലെ 1.84 കോടി രൂപയിൽ നിന്ന് 2022-ൽ 3.3 കോടി രൂപയായി ഉയർന്നു.

Keywords:  News, National, Top-Headlines, Punjab, Doctor, House, MLA, Assembly Election, AAP, Party, Health, 12 doctors In the new Punjab house.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia