ഒക്ടോബര്‍ 11: ലോക കാഴ്ച ദിനം; നേത്രചികിത്സ എല്ലായിടത്തും, കണ്ണിനെ കണ്ണുപോലെ സൂക്ഷിക്കാം
Oct 11, 2018, 11:34 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 11.10.2018) എല്ലാവര്‍ഷവും ഒക്‌ടോബര്‍ രണ്ടാമത്തെ വ്യാഴാഴ്ച ലോക കാഴ്ച ദിനം ആചരിച്ചു വരുന്നു. ഈ വര്‍ഷം ഒക്‌ടോബര്‍ 11നാണ് ലോക കാഴ്ച ദിനം ആചരിക്കുന്നത്. നേത്രചികിത്സ എല്ലായിടത്തും എന്നതാണ് ഈ വര്‍ഷത്തെ സന്ദേശമായി ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ബ്ലൈന്‍ഡ്‌നസ് തെരഞ്ഞെടുത്തിരിക്കുന്നത്.
അന്ധത ഉണ്ടാക്കുന്ന ഗ്ലൂക്കോമ, ഡയബറ്റിക് റെറ്റിനോപ്പതി തുടങ്ങിയ ചില അസുഖങ്ങളെങ്കിലും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കും. ചില അന്ധതകള്‍ നമുക്ക് പ്രവചിക്കാന്‍ കഴിയില്ല എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ പല അന്ധതകളും പ്രതിരോധിക്കാന്‍ കഴിയുന്നതാണ്. ആരംഭത്തില്‍ കണ്ടുപിടിച്ചാല്‍ അന്ധത ഒഴിവാക്കാന്‍ സാധിക്കുന്നതിനാല്‍ അതിനാണ് പ്രാധാന്യം നല്‍കേണ്ടത്.
കണ്ണിലുണ്ടാകുന്ന ക്ഷതങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതാണ്. കുട്ടികളില്‍ കളിസ്ഥലങ്ങളിലും മുതിര്‍ന്നവരില്‍ ജോലി സ്ഥലങ്ങളിലും അശ്രദ്ധകൊണ്ട് ഉണ്ടാകുന്ന കണ്ണിന്റെ മുറിവ് പലപ്പോഴും അന്ധതയ്ക്ക് കാരണമായിത്തീരാം. ഇത് പലപ്പോഴും ഒഴിവാക്കാവുന്നതാണ്.
അതിനാല്‍ തന്നെ ബോധവത്ക്കരണം അത്യാവശ്യമാണ്. പ്രമേഹ രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാല്‍ നേത്രപടല അന്ധത അഥവാ ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World Blind Day celebrated, Thiruvananthapuram, News, Health, Health & Fitness, Message, Treatment, Hospital, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.