Oral Hygiene | പല്ലുകളുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം? 11 വഴികൾ
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (KVARTHA) ആരോഗ്യമില്ലാത്ത (Unhealthy) പല്ലുകളെക്കുറിച്ച് (Teeth) നമുക്ക് ചിന്തിക്കാനേ ആവില്ല, അല്ലേ? നമ്മൾ കഴിക്കുന്ന ആഹാരത്തെ (Food) ശരിയായ രീതിയിൽ ചവച്ചരയ്ക്കാനും, മുഖത്തിൻ്റെ ആകൃതി നിലനിർത്താനും പല്ലുകൾ കൂടിയെ തീരൂ. നല്ല വൃത്തിയുള്ള പല്ലുകൾ ഉണ്ടായിരിക്കുക എന്നത് സൗന്ദര്യത്തെ (Beauty) കൂടി ബാധിക്കുന്ന കാര്യമാണ്.
ആരോഗ്യമുള്ള പല്ലുകൾ ഉണ്ടാവാൻ, ജീവിതകാലം മുഴുവൻ നമ്മൾ അവയെ ശ്രദ്ധിക്കേണ്ടതുണ്ട്. നല്ല പല്ലുകളാണല്ലോ എന്നു നിങ്ങളോട് പലരും പറഞ്ഞിട്ടുണ്ടെങ്കിലും, അവയെ പരിപാലിക്കുന്നതിനും പ്രശ്നങ്ങൾ തടയുന്നതിനും എല്ലാ ദിവസവും ശരിയായ നടപടികൾ കൈക്കൊള്ളേണ്ടത് പ്രധാനമാണ്. ഇതിനായി വായുടെ (Mouth) മുഴുവൻ ആരോഗ്യത്തെയും പരിഗണിക്കണം.
പല്ല് തേക്കാതെ ഉറങ്ങാൻ പോകരുത്
ദിവസത്തിൽ രണ്ടുതവണയെങ്കിലും ബ്രഷ് (Brush) ചെയ്യണമെന്നാണ് പൊതുവായ ശുപാർശ. എന്നിട്ടും, നമ്മളിൽ പലരും രാത്രിയിൽ പല്ല് തേക്കുന്നതിനെ അവഗണിക്കാറുണ്ട്. എന്നാൽ കിടക്കുന്നതിന് മുമ്പ് ബ്രഷ് ചെയ്യുന്നത് വഴി, ദിവസം മുഴുവൻ അടിഞ്ഞുകൂടുന്ന അണുക്കളും ഫലകവും ഇല്ലാതാക്കുവാനാകുന്നു.
ശരിയായി ബ്രഷ് ചെയ്യുക
നിങ്ങൾ ബ്രഷ് ചെയ്യുന്ന രീതിയും വളരെ പ്രധാനമാണ്. വാസ്തവത്തിൽ, ശരിയായ രീതിയിൽ പല്ല് തേക്കാതിരിക്കുന്നത്, ബ്രഷ് ചെയ്യാത്തതിന് തുല്യമാണ്. മൃദുവായതും വൃത്താകൃതിയിലുള്ളതുമായ ചലനങ്ങളിൽ വേണം പല്ല് തേക്കാൻ. ഇത് അണുക്കളെയും ഫലകങ്ങളെയും ശരിയായി നീക്കം ചെയ്യാൻ നമ്മെ സഹായിക്കും. നീക്കം ചെയ്യപ്പെടാത്ത ഫലകങ്ങൾ അടിഞ്ഞു കൂടുകയും, കഠിനമായ പ്ലാക്ക് രൂപപ്പെടുകയും ചെയ്യും. ഇത് കാൽക്കുലസ് ബിൽഡപ്പ്, ജിംഗിവൈറ്റിസ് (ആദ്യകാല മോണരോഗം) എന്നിവയിലേക്ക് നയിക്കുന്നു.
നാവിൻ്റെ ആരോഗ്യത്തെ അവഗണിക്കരുത്
നിങ്ങളുടെ നാവിലും ഫലകം അടിഞ്ഞുകൂടും. ഇത് വായ് നാറ്റത്തിന് മാത്രമല്ല, വായിലെ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഓരോ തവണ പല്ല് തേയ്ക്കുമ്പോഴും നാവ് മൃദുവായി തേച്ച് വൃത്തിയാക്കണം.
ഫ്ലൂറൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക
ടൂത്ത് പേസ്റ്റിൻ്റെ (Tooth Paste) കാര്യം വരുമ്പോൾ, വെളുപ്പിക്കുന്ന ശക്തിയെയും സുഗന്ധങ്ങളെയും അപേക്ഷിച്ച് കൂടുതൽ പ്രധാന ഘടകങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങൾ ഏത് പേസ്റ്റ് തിരഞ്ഞെടുത്താലും അതിൽ ഫ്ലൂറൈഡ് അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
ഫ്ലൂറൈഡ് ദന്തക്ഷയത്തെ പ്രതിരോധിക്കും. കൂടാതെ പല്ലുകളുടെ ജീർണതയിലേക്ക് നയിച്ചേക്കാവുന്ന അണുക്കളോട് പോരാടുന്നതിലൂടെ, പല്ലുകൾക്ക് ഒരു സംരക്ഷണ നൽകുകയും അവയുടെ ദീർഘമായ ശേഷി ഉറപ്പു വരുത്തുകയും ചെയ്യുന്നു.
ബ്രഷിംഗ് പോലെ പ്രധാനമാണ് ഫ്ലോസിംഗും
പതിവായി ബ്രഷ് ചെയ്യുന്ന പലരും ഫ്ലോസ് (നൂലുപയോഗിച്ച് പല്ലുകൾ വൃത്തിയാക്കുന്ന രീതി) ചെയ്യുന്നത് അവഗണിക്കുന്നു. പല്ലുകൾക്കിടയിൽ കുടുങ്ങിയേക്കാവുന്ന ചെറിയ ഭക്ഷണ കഷ്ണങ്ങളോ മറ്റോ കളയുന്നത്തിന് മാത്രമല്ല, മോണകളെ ഉത്തേജിപ്പിക്കുന്നതിനും ഫലകം കുറയ്ക്കുന്നതിനും വീക്കം കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. ദിവസത്തിൽ ഒരിക്കൽ ഫ്ലോസിംഗ് (Flossing) ചെയ്‌താൽ മതിയാകും.
സന്ധിവാതമുള്ള കൊച്ചുകുട്ടികൾക്കും മുതിർന്നവർക്കും ഫ്ലോസിംങ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകും. എങ്കിലും ഇത് ഉപേക്ഷിക്കുന്നതിനുപകരം, ഒരു ദന്ത വിദഗ്ധൻ്റെ നിർദേശപ്രകാരം മരുന്നുകടയിൽ നിന്നും ഡെൻ്റൽ ഫ്‌ളോസറുകൾ വാങ്ങി ഉപയോഗിക്കുക. ഇവയ്ക്കും കാര്യമായ മാറ്റമുണ്ടാക്കാൻ കഴിയുമെന്നാണ് വിദഗ്‌ധർ പറയുന്നത്.
പഴങ്ങളും പച്ചക്കറികളും കഴിക്കുക
റെഡി-ടു-ഈറ്റ് ഭക്ഷണങ്ങൾ സൗകര്യപ്രദമാണ്, പക്ഷേ നിങ്ങളുടെ പല്ലിൻ്റെ കാര്യത്തിൽ അത്രകണ്ട് ഗുണം ചെയ്യുന്നവയല്ല ഇതൊന്നും. ഫ്രഷ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്, വഴി പല്ലുകളുടെ ആരോഗ്യം നിലനിർത്താനാവും. ആരോഗ്യകരമായ നാരുകൾ അടങ്ങിയിട്ടുല്ലത്തിനാൽ ദഹനവും എളുപ്പമാകും.
കുട്ടികളെ ചെറിയ പ്രായത്തിൽ തന്നെ ഭക്ഷണം കഴിക്കാനും, ചവയ്ക്കാനും പഠിപ്പിക്കുക. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ പല്ലിന് നല്ല ആരോഗ്യം ഉണ്ടാകും. അതോടൊപ്പം ഭക്ഷണം നന്നായി അറയുന്നത് കൊണ്ട് തന്നെ പോഷകങ്ങളുടെ ശരിയായ ആഗിരണവും സാധ്യമാകും.
പഞ്ചസാരയും അസിഡിറ്റിയുമുള്ള ഭക്ഷണങ്ങൾ പരിമിതപ്പെടുത്തുക
ആത്യന്തികമായി, പഞ്ചസാര വായിൽ എത്തുമ്പോൾ, സലൈവറി അമിലേസുമായി ചേർന്ന്, ആസിഡായി മാറുന്നു. അത് നിങ്ങളുടെ പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കും. അമിതമായ അളവിൽ അസിഡിറ്റി ഉള്ള പഴങ്ങൾ, ചായ, കാപ്പി എന്നിവയും പല്ലിൻ്റെ ഇനാമലിനെ നശിപ്പിക്കും. അത്തരം ഭക്ഷണങ്ങൾ നിങ്ങൾ പൂർണമായും ഒഴിവാക്കണമെന്നില്ലെങ്കിലും, അവ പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
വർഷത്തിൽ രണ്ടുതവണയെങ്കിലും നിങ്ങളുടെ ദന്തഡോക്ടറെ കാണുക
ദൈനംദിന ശീലങ്ങൾ നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് നിർണായകമാണ്. എന്നിരുന്നാലും, ഇടയ്ക്ക് ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടതുണ്ട്. കുറഞ്ഞത്, വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്തരോഗവിദഗ്ദ്ധനെ കാണുകയും, പല്ലിൻ്റെ ആരോഗ്യ നില പരിശോധനയ്ക്കുകയും, അവയുടെ ശുചീകരണം ഉറപ്പു വരുത്തുകയും വേണം. ശരിയായ നിർദേശങ്ങൾ നൽകാനും, ചികിത്സിക്കാനും അവർക്കാണു കഴിയുക എന്നത് എന്നും ഓർക്കുക.
ഏതൊരു ആരോഗ്യ കാര്യത്തേയും പോലെ, പല്ലുകളുടെ കാര്യത്തിലും പുതുതായി എന്തെങ്കിലുമൊരു തീരുമാനം എടുക്കുന്നതിന് മുന്നോടിയായി നല്ല ഒരു ദന്തരോഗ വിദഗ്ധനുമായി സംസാരിക്കുക.
