കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്: രോഗബാധിതരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 27.06.2020) കണ്ണൂര്‍ ജില്ലയില്‍ പുതുതായി 11 പേര്‍ക്ക് കൂടി കോവിഡ് വൈറസ് രോഗ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഇവരില്‍ രണ്ടുപേര്‍ വിദേശത്ത് നിന്നും എട്ടുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 13 പേര്‍ ശനിയാഴ്ച രോഗം ഭേദമായി ആശുപത്രി വിട്ടു.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജൂണ്‍ 18-ന് കുവൈറ്റില്‍ നിന്നുള്ള കെ യു 1351 വിമാനത്തിലെത്തിയ ഉളിക്കല്‍ സ്വദേശി 31കാരനും കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 23-ന് മസ്‌ക്കറ്റില്‍ നിന്നുള്ള ഒ വി-1432 വിമാനത്തിലെത്തിയ രാമന്തളി സ്വദേശി 44കാരനുമാണ് വിദേശത്തു നിന്നെത്തിയ രണ്ടുപേര്‍.

കണ്ണൂരില്‍ 11 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്: രോഗബാധിതരില്‍ രണ്ടു പേര്‍ വിദേശത്തു നിന്നും വന്നവര്‍

കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ ഏഴിന് ഡെല്‍ഹിയില്‍ നിന്നുള്ള എ ഐ 425 വിമാനത്തിലെത്തിയ കൊളച്ചേരി സ്വദേശികളായ 30കാരന്‍, 60കാരി, ജൂണ്‍ ഒന്‍പതിന് റോഡ് മാര്‍ഗം കണ്ണൂരിലെത്തിയ മംഗലാപുരം സ്വദേശിയായ സി ഐ എസ് എഫ് ഉദ്യോഗസ്ഥന്‍ 31കാരന്‍, ജൂണ്‍ 10-ന് മംഗള എക്‌സ്പ്രസില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ ഡെല്‍ഹി സ്വദേശി കണ്ണൂര്‍ ഡി എസ് സി സെന്ററിലെ 55കാരന്‍, ജൂണ്‍ 12-ന് ബംഗളൂരുവില്‍ നിന്ന് 6 ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ കൂത്തുപറമ്പ് സ്വദേശി 27കാരി, ജൂണ്‍ 22-ന് ബംഗളൂരുവില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശികളായ 46കാരന്‍, 19കാരന്‍, 30കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

എരഞ്ഞോളി സ്വദേശി 26കാരനാണ് സമ്പര്‍ക്കം വഴി രോഗബാധയുണ്ടായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 405 ആയി. ഇവരില്‍ 264 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായി കലക്ടര്‍ അറിയിച്ചു.

Keywords:  11 Corona case confirmed in Kannur Today, Kannur, News, Health, Health & Fitness, District Collector, Press meet, Nedumbassery Airport, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia