തലസ്ഥാനത്ത് ആശങ്കയുയര്‍ത്തി കോവിഡ്; 1000 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com 11.01.2022) തലസ്ഥാനത്ത് 1000 പൊലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അഡീഷണല്‍ കമീഷണറും വക്താവുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പെടെയുള്ള ചില മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പെടുന്നു. 

രോഗബാധിതരില്‍ ഭൂരിഭാഗവും വീടുകളില്‍ നിരീക്ഷണത്തിലാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡെപ്യൂടി വക്താവ് അനില്‍ മിത്തല്‍ തിങ്കളാഴ്ച അറിയിച്ചു. രോഗവ്യാപനം കൂടിയാല്‍ അതിനുള്ള സജ്ജീകരണങ്ങള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുരുതരാവസ്ഥയിലായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അനില്‍ വ്യക്തമാക്കി. ഈ വര്‍ഷം ഇതുവരെ സേനയില്‍ രോഗം ബാധിച്ചുള്ള മരണങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
Aster mims 04/11/2022

പൊലീസ് ഡെപ്യൂടി കമീഷണര്‍മാരും യൂനിറ്റ് മേധാവികളും ഉള്‍പെടുന്ന നോഡല്‍ ഹെല്‍ത് ഓഫീസര്‍മാര്‍- ഇന്‍സ്പെക്ടര്‍ അല്ലെങ്കില്‍ അതിന് മുകളിലുള്ള റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്‍, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഉദ്യോഗസ്ഥരെയോ അവരുടെ ബന്ധുക്കളെയോ, അവര്‍ രോഗമുക്തി നേടുന്നതുവരെ പതിവായി സന്ദര്‍ശിക്കണമെന്നും നിര്‍ദേശമുണ്ട്. 

ഒരു ഔട്സ്റ്റേഷന്‍ കേസിന്റെ സാഹചര്യത്തില്‍, രോഗിയായ വ്യക്തിയുമായോ അവരുടെ കുടുംബാംഗങ്ങളുമായോ ഒരു വീഡിയോ കോണ്‍ഫറന്‍സ് ഉറപ്പ് വരുത്തണം, രോഗിയുടെ ആരോഗ്യത്തെക്കുറിച്ച് പതിവായി ഫീഡ്ബാക് എടുക്കണമെന്നും ഡിസംബര്‍ അവസാനം പൊലീസ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. 

തലസ്ഥാനത്ത് ആശങ്കയുയര്‍ത്തി കോവിഡ്; 1000 പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു


നോഡല്‍ ഹെല്‍ത് ഓഫീസര്‍മാര്‍ ഓക്‌സിജെന്‍ സിലിന്‍ഡെറുകള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍, പ്രതിരോധ മരുന്നുകള്‍ എന്നിവയുടെ സ്റ്റോക് എടുക്കുകയും അത്തരം എല്ലാ ഉപകരണങ്ങളും ഉപയോഗത്തിനായി സജ്ജീകരിക്കുകയും വേണമെന്നും കുറിപ്പിലുണ്ട്.

രോഹിണിയിലും ഷഹ്ദരയിലും യഥാക്രമം എട്ട് വെല്‍നസ് സെന്ററുകളും രണ്ട് കോവിഡ് കെയര്‍ സെന്ററുകളും പൊലീസിനായി മാറ്റിവച്ചിട്ടുണ്ട്. 

Keywords:  News, National, India, New Delhi, Police, COVID-19, Health, Health and Fitness, 1,000 Delhi cops infected with Covid since new year
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia