ഉത്തര കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 100 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍
Aug 27, 2020, 20:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com 27.08.2020) ഉത്തര കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി 100 കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പൂര്‍ത്തിയായി. കേരളത്തിന്റെ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയാ രംഗത്ത് വലിയ നാഴികക്കല്ലാണ് ഇതിലൂടെ പിന്നിട്ടിരിക്കുന്നത്. കുറഞ്ഞ ചെലവില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുന്നതിലൂടെ അവയവം മാറ്റിവെക്കല്‍ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയാണ് ഇതിലൂടെ ആസ്റ്റര്‍ മിംസ് ചെയ്തിരിക്കുന്നത്.
ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടന്ന രണ്ട് കഡാവര്‍ ട്രാന്സ്പ്ലാന്റുകളിലും കരള്‍ മാറ്റിവെച്ചത് ആസ്റ്റര്‍ മിംസില്‍ നിന്നാണ്. ഇതിന് പുറമെ കോവിഡ് കാലത്തെ പ്രതിസന്ധികള്‍ മൂലം ഇതര സ്ഥലങ്ങളില്‍ നിന്ന് കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ സാധിക്കാത്തവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളോടെയും ഇളവുകളോടെയുമാണ് ട്രാന്‍സ്പ്ലാന്റ് നടത്തുന്നത്. നിരവധി ആളുകളാണ് ഈ സാഹചര്യത്തില്‍ കോഴിക്കോട് ആസ്റ്റര്‍ മിംസിനെ ആശ്രയിച്ച് ലിവര്‍ ട്രാന്‍സ്പ്ലാന്റ് പൂര്‍ത്തിയാക്കിയത്.

കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ ഏഷ്യയിലെ തന്നെ ഏറ്റവും മികച്ച വിജയനിരക്കിനോട് കിടപിടിക്കുന്നതാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ വിജയനിരക്കെന്ന് ട്രാന്‍സ്പ്ലാന്റ് സര്‍ജറി വിഭാഗം മേധാവി ഡോ. സജീഷ് സഹദേവന് പറഞ്ഞു. താരതമ്യേന കുറഞ്ഞ ശസ്ത്രക്രിയാ ചെലവും, അണുബാധ ഉള്‍പ്പെടെയുള്ള തുടര്‍ പ്രതിസന്ധികളില്‍ നിന്ന് സുരക്ഷിതമായിരിക്കാനുള്ള ഏറ്റവും മികച്ച സംവിധാനങ്ങളും, അത്യാധുനിക ശസ്ത്രക്രിയാ സൗകര്യങ്ങളുമാണ് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ലിവര്‍ ട്രാന്‍സ്പ്ലാന്റിന്റെ വിജയകാരണമെന്ന് സി ഇ ഒ ഫര്ഹാന് യാസിന് സൂചിപ്പിച്ചു.
Keywords: 100 Liver Transplant Surgeries for the First Time in North Kerala at Aster MIMS, Calicut, Kozhikode, News, Aster MIMS, Hospital, Health, Health and Fitness, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.