ജീവിത പങ്കാളിയെ സംശയമുണ്ടെങ്കില്‍ മാത്രം ഇത് വായിക്കുക

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജീവിത പങ്കാളിയെ സംശയമുണ്ടെങ്കില്‍ മാത്രം ഇത് വായിക്കുക
വിശ്വാസം, അതല്ലേ എല്ലാം. വിശ്വാസം നഷ്ടപ്പെടുന്നതിലൂടെ നമുക്ക് നഷ്ടമാകുന്നത് ഒരുപക്ഷേ സ്വന്തം ജീവിതം തന്നെയായിരിക്കും. ജീവിതപങ്കാളിയുടെ വിശ്വാസ്യതയില്ലായ്മയാണ് പലപ്പോഴും കുടുംബങ്ങളെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്.  ഭര്‍ത്താവിനോ/ഭാര്യക്കോ മറ്റൊരു ബന്ധമുണ്ടെന്ന് സംശയിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങളുടെ പങ്കാളി കാണിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ്.

ഫോണ്‍ സംഭാഷത്തിലെ രഹസ്യാത്മകത

സാധാരണ നിങ്ങളുടെ സാന്നിധ്യത്തില്‍ ഫോണ്‍ ചെയ്യാറുളള പങ്കാളി ഏതെങ്കിലും കോള്‍ വരുമ്പോള്‍ മുറിക്ക് പുറത്തുപോയി സംസാരിക്കുന്നുവെങ്കില്‍ അതിനര്‍ത്ഥം അയാള്‍ക്ക് നിങ്ങളോട് എന്തോ ഒളിക്കാനുണ്ടെന്നാണ്.

ജോലിക്ക് ശേഷം താമസിച്ച് വരുക

പങ്കാളിയുടെ ജോലി സമയം പെട്ടന്ന് മാറുന്നത് ശ്രദ്ധിക്കണം. ചിലപ്പോള്‍ താമസിച്ച് വീട്ടിലെത്തുന്നതിന് കാരണം പുതിയ പ്രോജക്ടുകള്‍ വരുന്നതോ കൂടുതല്‍ ജോലി ഭാരമോ ആകാം. അതിനാല്‍ തന്നെ എടുത്തുചാടി ഒരു തീരുമാനത്തിലെത്തരുത്. എന്നാല്‍ സ്ഥിരമായി രാത്രി വൈകി വീട്ടിലെത്തുന്നതും പതിവായി സഹപ്രവര്‍ത്തകര്‍ക്കൊപ്പം പുറത്തുപോകുന്നതും ശ്രദ്ധിക്കണം. കാരണങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ അറിഞ്ഞശേഷം മാത്രമേ ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാവൂ.

ഒഴികഴിവുകളുടെ ഒഴുക്ക്

പങ്കാളിയോട് കാര്യങ്ങള്‍ തുറന്ന് സംസാരിക്കാന്‍ മടികാട്ടുക, ഒരുമിച്ച് പുറത്തുപോകാന്‍ മടിക്കുക, വീട്ടില്‍ താമസിച്ച് വരുന്നതിന് നിസ്സാരമായ കാരണങ്ങള്‍ നിരത്തുക തുടങ്ങിയവ നിങ്ങളുടെ പങ്കാളി നിങ്ങളില്‍ നിന്ന് എന്തൊക്കെയോ മറച്ചുപിടിക്കുന്നുവെന്നതിന്റെ തെളിവാണ്.

ജലരേഖയാവുന്ന വാഗ്ദാനങ്ങള്‍

ഭാര്യയോടോ ഭര്‍ത്താവിനോടോ വാഗ്ദാനങ്ങള്‍ നല്‍കാതിരിക്കുന്നത് ശ്രദ്ധിക്കണം. നിങ്ങള്‍ നേരത്തേ തീരുമാനിച്ച യാത്രകള്‍, സിനിമ തുടങ്ങിയ കാര്യങ്ങളില്‍ പങ്കാളി താല്‍പ്പര്യം പ്രകടിപ്പിക്കാതിരുന്നാല്‍ തീര്‍ച്ചയായും സംശയിക്കാം.

സ്വകാര്യതയുടെ വക്താവ്

പങ്കാളി നിങ്ങളെ ശാരീരികവും മാനസികവുമായി ഒഴിവാക്കുന്നു എന്ന തോന്നലുണ്ടായാല്‍ അതിന് കാരണം എന്തോ ഒളിപ്പിക്കാനുണ്ടന്നാണ്.

സ്വഭാവത്തിലെ മാറ്റങ്ങള്‍

പങ്കാളിയുടെ സ്വഭാവത്തില്‍ സംശയിക്കത്തക്കതായി എന്തെങ്കിലും കണ്ടാല്‍ ശ്രദ്ധിക്കണം. വൈകി വരുന്നതിന് നിസ്സാരമായ കാരണങ്ങള്‍ പറയുക, പറയുന്ന കാര്യങ്ങള്‍ പരസ്പര വിരുദ്ധമായിരിക്കുക തുടങ്ങിയവ ശ്രദ്ധിക്കണം. സംശയിക്കത്തക്കതായി എന്തെങ്കിലും തോന്നിയാല്‍ പങ്കാളിയോട് തുറന്ന് ചോദിക്കാന്‍ മടിക്കരുത്.

അഭിരുചികളിലെ മാറ്റം

സാധാരണയായി ആളുകളുടെ അഭിപ്രായങ്ങളിലും അഭിരുചികളിലും കാലം ചെല്ലുന്തോറും മാറ്റമുണ്ടാകും. എന്നാല്‍ പെട്ടന്നൊരു ദിവസം പങ്കാളി നിങ്ങളിതുവരെ കേട്ടിട്ടുപോലുമില്ലാത്ത ആശകളും അഭിരുചികളുമായി വന്നാല്‍ ശ്രദ്ധിക്കണം.. അത് ചിലപ്പോള്‍ പുതിയ കാമുകി/ കാമുകന്റെ അഭിപ്രായങ്ങളാകാം.

അസാധാരണ അണിഞ്ഞൊരുങ്ങല്‍

അലസനായിരുന്ന നിങ്ങളുടെ പങ്കാളി പെട്ടന്ന് ഒരു ദിവസം പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും അണിഞ്ഞൊരുങ്ങാനും ശ്രമിക്കുന്നെങ്കില്‍ ശ്രദ്ധിക്കണം. ജിമ്മിലും ബ്യൂട്ടിപാര്‍ലറുകളിലും പതിവായി പോകാത്തവര്‍ അതൊരു ശീലമാക്കുന്നതിന് പിന്നില്‍ എന്തെങ്കിലും രഹസ്യമുണ്ടാകാതിരിക്കില്ല.

അപ്രതീക്ഷിത സമ്മാനങ്ങള്‍

ഒരു കാരണവുമില്ലാതെ പങ്കാളി നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ തരുകയാണങ്കിലും അതിലും കളളത്തരമുണ്ടാവാം. ചിലപ്പോള്‍ അത് കുറ്റബോധം കൊണ്ടു തരുന്നതാകാം. നിങ്ങളെ വഞ്ചിക്കുന്നു എന്ന കുറ്റബോധമാണ് പലരേയും കാരണമില്ലാതെ സമ്മാനങ്ങള്‍ തരാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു.

കുടുംബത്തോടൊപ്പമുളള സമയം കുറയുന്നു

കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം സമയം ചെലവഴിക്കാന്‍ പങ്കാളി താല്‍പ്പര്യം കാട്ടാതിരിക്കുന്നതും ശ്രദ്ധിക്കണം. ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രാധാന്യമുളളവരുമായി ഇടപെടാതിരിക്കാനുളള കാരണങ്ങളാകാം ഈ ഒഴിവാക്കല്‍. നിങ്ങളോട് തെറ്റ് ചെയ്യുന്നു എന്ന കുറ്റബോധം നിങ്ങള്‍ക്ക് അടുപ്പമുളളവരെ കാണുമ്പോള്‍ വര്‍ദ്ധിക്കും എന്നതും ഈ ഒഴിവാക്കലിന് കാരണമാകാവുന്നതാണ്.

മേല്‍പ്പറഞ്ഞതൊക്കെ ഗവേഷകരുടെ കണ്ടെത്തലുകളും അനുഭവങ്ങളില്‍ നിന്നുളള അനുമാനങ്ങളുമാണ്. എങ്കിലും ഇത് നിങ്ങളുടെ പങ്കാളിയുടെ രഹസ്യബന്ധം കണ്ടെത്താനുളള ശരിയായ മാര്‍ഗങ്ങള്‍ ആവണമെന്നില്ല. മാത്രവുമല്ല മേല്‍പ്പറഞ്ഞ കാര്യങ്ങള്‍  നൂറ് ശതമാനം ശരിയാകണമെന്നുമില്ല. സമചിത്തതയോടെ കാര്യങ്ങളെ സമീപിക്കണമെന്ന് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുന്നു.

key words: relationship, life partner, love, life, health, Montreal University,  research , pornography, enthusiasts , X-rated videos, Sex and relationships, Porn , criminal behavior, committed relationship
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia