Liver transplant | 10 മാസം പ്രായമുള്ള കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി
Jul 24, 2022, 10:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) 10 മാസം പ്രായമുള്ള കുട്ടിയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആലപ്പുഴ സ്വദേശിയായ കുട്ടിക്ക് കൊച്ചി ലിസി ആശുപത്രിയിലാണ് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. അപൂര്‍വ കരള്‍ രോഗമാണെന്ന് കണ്ടെത്തിയതോടെ ഇതല്ലാതെ മറ്റ് വഴിയില്ലായിരുന്നു. മാതാപിതാക്കൾ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ കൊണ്ടുപോയിരുന്നു.
കുട്ടിക്ക് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ചിരുന്നു, ആരോഗ്യനില വഷളായപ്പോള്‍ ലിസി ആശുപത്രിയിലെത്തിക്കുകയായിരുന്നു. എത്രയും പെട്ടെന്ന് കരള്‍ മാറ്റിവെക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയും മാതാപിതാക്കള്‍ സമ്മതിക്കുകയും ചെയ്തു.
അമ്മയായിരുന്നു ദാതാവ്. ജൂണ്‍ 25-നായിരുന്നു ശസ്ത്രക്രിയ. കരള്‍ മാറ്റിവയ്ക്കല്‍ വിഭാഗം മേധാവി ഡോ. ബി വേണുഗോപാലിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.

Keywords: Kerala, Kochi, News, Top-Headlines, Latest-News, Surgery, Alappuzha, Hospital, Health, Doctor, Parents, Liver Transplant, 10-month-old undergoes successful liver transplant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.