കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍
Sep 15, 2021, 15:46 IST
ADVERTISEMENT
ചെന്നൈ: (www.kvartha.com 15.09.2021) കേരളത്തില്‍നിന്നു വരുന്ന വിദ്യാര്‍ഥികള്‍ക്ക് 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി കോയമ്പത്തൂര്‍ കോര്‍പറേഷന്‍. ശരവണപട്ടിയിലെ നഴ്‌സിങ് കോളജില്‍ കോവിഡ് ക്ലസ്റ്റര്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് ഇതുസംബന്ധിച്ച തീരുമാനം.
രണ്ടു ഡോസ് വാക്‌സിന്‍ എടുത്ത വിദ്യാര്‍ഥികളാണെങ്കിലും 10 ദിവസം കോളജ് ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയണമെന്നാണു അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ക്വാറന്റൈന്‍ ലംഘിച്ചതായി ബോധ്യപ്പെട്ടാല്‍ കോളജ് അധികൃതര്‍ക്കെതിരെ ഉയര്‍ന്ന പിഴ ചുമത്തുമെന്നും അറിയിച്ചിട്ടുണ്ട്.
കേരളത്തില്‍നിന്നു ബന്ധപ്പെട്ട എല്ലാ രേഖകളുമായി കോളജിലെത്തിയ വിദ്യാര്‍ഥികളാണ് കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കൂട്ടത്തോടെ പോസിറ്റീവായത്. ഇതാണ് കടുത്ത തീരുമാനത്തിന് കാരണം.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.