സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവും; രോഗമുക്തരായത് 10പേര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 29.04.2020) സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 10 പേര്‍ക്ക് രോഗം ഭേദമായി. കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചത്. ബുധനാഴ്ച രോഗം ബാധിച്ചതില്‍ മൂന്നു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കാസര്‍കോട് ദൃശ്യമാധ്യമപ്രവര്‍ത്തകനും രോഗബാധയുണ്ടായിട്ടുണ്ട്. കൊല്ലത്തുള്ള അഞ്ചു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗം വന്നത്.

കൊല്ലത്ത് രോഗം ബാധിച്ച ഒരാള്‍ ആന്ധ്രയില്‍ നിന്നും തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്കു സമ്പര്‍ക്കം മൂലമാണ് രോഗമുണ്ടായത്. കണ്ണൂരും കോഴിക്കോടും കാസര്‍കോടും മൂന്ന് പേര്‍ക്ക് വീതവും പത്തനംതിട്ടയില്‍ ഒരാള്‍ക്കുമാണ് രോഗം നെഗറ്റീവായത്. തൃശൂര്‍, ആലപ്പുഴ, വയനാട് ജില്ലകളില്‍ ആരും കോവിഡ് ബാധിച്ചു ചികിത്സയിലില്ല. 102 ഹോട്‌സ്‌പോട്ടുകളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്.

സംസ്ഥാനത്ത് ബുധനാഴ്ച 10 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കൊല്ലത്ത് ആറു പേര്‍ക്കും തിരുവനന്തപുരത്തും കാസര്‍കോട്ടും രണ്ടു പേര്‍ക്കു വീതവും; രോഗമുക്തരായത് 10പേര്‍

സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത് 495 പേര്‍ക്കാണ്. 20,673 പേരാണ് നിരീക്ഷണത്തിലുള്ളത്. 20,172 പേര്‍ വീട്ടിലും 51 പേര്‍ ആശുപത്രിയിലുമാണ്.

Keywords:  10 Corona case confirmed in Kerala, Thiruvananthapuram, News, Health, Health & Fitness, Pinarayi vijayan, Chief Minister, Hospital, Treatment, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia