കണ്ണൂരില്‍ കോവിഡ് ബാധിച്ചവരില്‍ നാലുപേര്‍ വിദേശത്തു നിന്നുമെത്തിയവര്‍; 2 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ പകര്‍ന്നത്
May 28, 2020, 20:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 28.05.2020) കണ്ണൂര്‍ ജില്ലയില്‍ 10 പേര്‍ക്കു കൂടി പുതുതായി കോവിഡ് വൈറസ് രോഗബാധ സ്ഥിരീകരിച്ചു. രണ്ടുപേര്‍ക്ക് രോഗബാധയേറ്റത് സമ്പര്‍ക്കത്തിലൂടെയാണെന്ന് ജില്ലാ കലക്ടര്‍ ടിവി സുഭാഷ് വാര്‍ത്താ സമ്മേള നത്തില്‍ അറിയിച്ചു. നാലു പേര്‍ വിദേശത്തു നിന്നും നാലു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. രണ്ടു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരിക്കുന്നത്.
കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 19ന് ഐഎക്‌സ് 790 വിമാനത്തില്‍ കുവൈത്തില്‍ നിന്നെത്തിയ മാലൂര്‍ സ്വദേശികളായ 59കാരനും 58കാരിയും മസ്‌ക്കത്തില്‍ നിന്ന് ഐഎക്സ് 714 വിമാനത്തില്‍ മെയ് 20നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 49കാരി, 22നെത്തിയ തളിപ്പറമ്പ് സ്വദേശി 65കാരന്‍ എന്നിവരാണ് വിദേശത്തു നിന്നു വന്നവര്‍.
മെയ് 15ന് മുംബൈയില്‍ നിന്നെത്തിയ ചൊക്ലി സ്വദേശി 17കാരന്‍, ചെന്നൈയില്‍ നിന്നെത്തിയ ഏച്ചൂര്‍ സ്വദേശി 36കാരന്‍, 16ന് ബംഗളൂരുവില്‍ നിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി 39കാരന്‍, 20ന് മഹാരാഷ്ട്രയില്‍ നിന്നെത്തിയ ചെറുപുഴ സ്വദേശി 25കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നു വന്നവര്‍. ധര്‍മടം സ്വദേശി ഒന്‍പതു വയസുകാരനും മുഴപ്പിലങ്ങാട് സ്വദേശി 38കാരനുമാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധിതരായവര്‍. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 207 ആയി. ഇതില്‍ 120 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
നിലവില്‍ 12,478 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 65 പേരും അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 73 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 26 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും വീടുകളില്‍ 12,294 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
ഇതുവരെയായി ജില്ലയില്‍ നിന്നും 6,307 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5,930 എണ്ണത്തിന്റെ ഫലം ലഭ്യമായി. 5,596 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 377 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.
Keywords: 10 Corona case confirmed in Kannur, Kannur, News, Health & Fitness, Health, District Collector, Press meet, Hospital, Treatment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.