സര്‍ക്കാര്‍ ഇടപെടലില്‍ വിശ്വാസം ഇരട്ടിച്ചു, അവയവദാനത്തിന് രോഗിയുടെ ബന്ധുക്കള്‍ സ്വമേധയാ രംഗത്ത്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം:(www.kvartha.com 26/01/2019) സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട് അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കിയതിന്റെ ഫലമായി പതിവില്‍ നിന്നും വ്യത്യസ്ഥമായി രോഗിയുടെ ബന്ധുക്കള്‍ ഇങ്ങോട്ടു വന്ന് അവയവദാനത്തിനുള്ള സമ്മതം അറിയിക്കുകയായിരുന്നു. പുതുവര്‍ഷം പുലര്‍ന്നശേഷം നടന്ന രണ്ട് അവയവദാനങ്ങളും രണ്ട് യുവാക്കളുടേതായിരുന്നു. രണ്ടു പേരും അച്ഛനമ്മമാര്‍ക്ക് എക മകനുമാണ്.

സര്‍ക്കാര്‍ ഇടപെടലില്‍ വിശ്വാസം ഇരട്ടിച്ചു, അവയവദാനത്തിന് രോഗിയുടെ ബന്ധുക്കള്‍ സ്വമേധയാ രംഗത്ത്


കുടുംബത്തിന്റെ അത്താണിയാകേണ്ട മക്കള്‍ വിട്ടുപിരിഞ്ഞിട്ടും അവരുടെ അവയവങ്ങള്‍ കൊണ്ട് പുതുജീവിതം പ്രതീക്ഷിച്ചിരിക്കുന്ന രോഗികള്‍ക്ക് ജീവിതം തിരിച്ചു നല്‍കാന്‍ മാതാപിതാക്കള്‍ കാട്ടിയ മഹാമനസ്‌കതയെ നാട്ടുകാര്‍ വാഴ്ത്തുകയാണ്. അവയവദാനത്തിനുള്ള നിയമങ്ങളില്‍ പരാതിക്കും തര്‍ക്കങ്ങള്‍ക്കും ഇടവരുത്താത്ത വിധം കരുതല്‍ വരുത്തുകയും ചെയ്തതോടെ ജനങ്ങളില്‍ അവയവദാനത്തിന്റെ മഹത്വം കൂടുതല്‍ പ്രചരിച്ചു.

മസ്തിഷ്‌ക മരണം ആറു മണിക്കൂര്‍ ഇടവിട്ടുള്ള രണ്ടു പരിശോധനകളിലൂടെ സ്ഥിരീകരിക്കുക, പരിശോധനകള്‍ വീഡിയോ റെക്കോഡിംഗ് നടത്തുക, പരിശോധന നടത്തുന്ന നാലു ഡോക്ടര്‍മാരില്‍ രണ്ടു പേര്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ എംപാനല്‍ ഡോക്ടര്‍മാര്‍ ആയിരിക്കണമെന്നും അവരില്‍ ഒരാള്‍ നിര്‍ബന്ധമായും സര്‍ക്കാര്‍ ഡോക്ടര്‍ ആകണമെന്ന സ്ഥിതി വന്നതോടെ സമൂഹം അവയവദാനത്തെ നെഞ്ചേറ്റുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health, Doctor,Government  intervention and the,relatives of the patient ready to donate organs
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia