സംസ്ഥാനത്ത് വെള്ളിയാഴ്ച 9 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; കാസര്‍കോട്ട്-7 പേര്‍ക്ക്
Apr 3, 2020, 18:09 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.04.2020) സംസ്ഥാനത്ത് വെള്ളിയാഴ്ച ഒമ്പതു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.കാസര്‍കോട്ട് ഏഴുപേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും കൊറോണ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 14പേര്‍ക്ക് കൂടി രോഗം ഭേദമായി. സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തിയുള്ള പ്രതിദിന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറാ യി വിജയൻ ഇക്കാര്യം അറിയിച്ചത്.
295 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നിലവിൽ 251 പേർ ചികിത്സയിലാണ്. നിസാമുദ്ദീനിൽ നിന്ന് വന്ന മൂന്ന് പേർക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. രോഗം സംശയിക്കുന്ന 154 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കോട്ടയത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതികൾ ഇന്ന് ആശുപത്രി വിട്ടിരുന്നു. കോട്ടയം മെഡിക്കൽ കോ ള ജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റാന്നി പട്ടയിൽ തോമസ് എബ്രാഹം(93), മറിയാമ്മ തോമസ്(88) എന്നിവരാണ് ആശുപത്രി വിട്ടത്.
നേരത്തെ ഇവർ ചൊവ്വാഴ്ച ഡിസ്ചാർജ്ജാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇറ്റലിയിൽ നിന്ന് വന്ന മക്കളിൽ നിന്നായിരുന്നു ഇവർക്ക് രോഗം ബാധിച്ചത്. ആശുപത്രി അധികൃതർ ഒത്തുചേർന്നായിരുന്നു ഇവരെ യാത്രയയച്ചത്. ഇടുക്കിയിൽ രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തകനും ആശുപത്രി വിട്ടിട്ടുണ്ട്.

Keywords: Chief Minister Press meet, Chief Minister, Pinarayi vijayan, Press meet, Media, Health, Health & Fitness, Patient, Kerala, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.