സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.04.2020) സംസ്ഥാനത്ത് ബുധനാഴ്ച ഒമ്പതു പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍4, ആലപ്പുഴ 2, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു.

രോഗം പിടിപെട്ടവരില്‍ നാലു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. രണ്ടു പേര്‍ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരും മൂന്നു പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയുമാണു രോഗം വന്നത്. ബുധനാഴ്ച 13 കേസുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് ആകെ 345 പേര്‍ക്ക് രോഗം, 259 പേര്‍ ചികിത്സയില്‍. 169 പേരെ ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാനത്ത് ബുധനാഴ്ച 9 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് ബാധിതര്‍ 5000 കടന്നു. പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തതു കഴിഞ്ഞ 24 മണിക്കൂറിനിടെയാണ്. വൈകിട്ടു വരെയുള്ള 24 മണിക്കൂറിനിടെ 773 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചപ്പോള്‍, 32 പേര്‍ക്കു ജീവന്‍ നഷ്ടമായെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1.31 ലക്ഷം പേരുടെ സാംപിള്‍ പരിശോധിച്ചതായി ഐസിഎംആര്‍ പറഞ്ഞു. ചൊവ്വാഴ്ച മാത്രം 13,345 സാംപിള്‍ പരിശോധിച്ചു.

Keywords:  Chief Minister Press meet, Thiruvananthapuram, News, Trending, Health, Health & Fitness, Chief Minister, Pinarayi vijayan, Patient, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia