കൊറോണ: ചൈനയില്‍ നിന്നെത്തിയ 96 കണ്ണൂര്‍ സ്വദേശികള്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 01.02.2020) ഇതിനിടെ കഴിഞ്ഞ ദിവസം ചൈനയിലെ വുഹാനില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് വിമാനമാര്‍ഗം എത്തിയ 96 പേര്‍ നിരീക്ഷണത്തില്‍. ചൈനയിലെ വുഹാനില്‍നിന്നും വിമാനമാര്‍ഗം കണ്ണൂര്‍ ജില്ലയിലെത്തിയ 96 പേരാണ് ആരോഗ്യ വകുപ്പിന്റെ കനത്ത നിരീക്ഷണത്തില്‍ കഴിയുന്നത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നും മെഡിക്കല്‍ പഠനത്തിനായി പോയ വിദ്യാര്‍ത്ഥികളും വ്യാപാരികളുമാണ് നാട്ടിലേക്ക് കൂടുതലും മടങ്ങിയത്. ചൈനയില്‍നിന്നുവന്നവര്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങാതെ 28 ദിവസം കര്‍ശനനിരീക്ഷണത്തിലായിരിക്കുമെന്ന് ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

എന്നാല്‍, ജില്ലയില്‍ ഇതുവരെ ആര്‍ക്കും കൊറോണ വൈറസ് ബാധയുടെ ക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണ്ണൂര്‍ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പ്രോഗ്രാം ഓഫീസര്‍മാരുടെ അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.. കേരളത്തില്‍ കൊറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രതിരോധത്തിനായി എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് പറഞ്ഞു.

കൊറോണ: ചൈനയില്‍ നിന്നെത്തിയ 96 കണ്ണൂര്‍ സ്വദേശികള്‍ നിരീക്ഷണത്തില്‍

പരിയാരത്തുള്ള കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ ജില്ലാ ആശുപത്രി, തലശ്ശേരി ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കി. ജില്ലാ മെഡിക്കല്‍ ഓഫീസിലും സര്‍ക്കാര്‍ ആരോഗ്യസ്ഥാപനങ്ങളിലും റാപ്പിഡ് റെസ്പോണ്‍സ് ടീം (ആര്‍.ആര്‍.ടി.) രൂപവത്കരിച്ചിട്ടുണ്ട്.

ഈ വിഭാഗങ്ങളെ ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍:
ചൈനയില്‍നിന്ന് നാട്ടിലെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ ജില്ലാ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2700194.

കൊറോണ വൈറസ്ബാധയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ ദിശ ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടാം. ഫോണ്‍: 1056, അല്ലെങ്കില്‍ 0471 2552056. എന്നീ നമ്പറുകളിലും വിളിക്കാം.

Keywords:  News, Kerala, Kannur, Diseased, Hospital, Chaina, Health, Corona Virus
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia