ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശരീഫ് കൊടവഞ്ചി
(www.kvartha.com 25.04.2021)
കരുണയിൽ
വിനയം
പൊതിഞ്ഞ
ആതുര സേവകരെ,
വിങ്ങുന്ന ഹൃദയങ്ങളുടെ
പ്രാർത്ഥനകളെല്ലാം
നിങ്ങൾക്കുവേണ്ടിയല്ലോ..
അനന്തവിഹായസിൽ
പറന്നു രസിക്കും
അപ്സര സുന്ദരികളെ
മാലാഖയെന്നുവിളിച്ച
മർത്യ കുലമേ...
കണ്ണ് തുറന്നൊന്നുനോക്കൂ...
ദീന ദുരിതങ്ങളുടെ
കണ്ണീരൊപ്പാൻ
കുതിക്കുന്നുവല്ലോ?
മണ്ണിലെ മാലാഖമാർ ...
ഭയം വിതറിയ
കോറോണ
ദംശകരെ
ആശ്ളേഷിക്കുവോർ,
പ്രാണവായുവിനായി
കേഴുന്നോർക്കൊപ്പം
ചീഞ്ഞുനാറും
മനുഷ്യ വൃണങ്ങളെ
സുഗന്ധമായി ശ്വസിപ്പവർ,
നിപ്പയുടെ രക്തസാക്ഷി
ലിനിയെപ്പോലെ,
അഗതികളുടെ അമ്മ
തെരേസയുടെ വഴിയിൽ,
ആരാരുമറിയാത്ത
പനിനീർ പുഷ്പങ്ങൾ ...
ആതുരതയുടെ
കൈലേസുമായി,
ആർദ്രതയുടെ
കൈത്തിരിവെട്ടമേന്തി,
പ്രഭ പരത്തുന്നുവല്ലോ ....
ജീവ വർഗ്ഗത്തിൻ
നിലനിൽപ്പിനായി
വിശ്വ മഹാമാരിയാം
യക്ഷിയെ തളച്ചിടാൻ
സേവന പാതയിലെ
ആതുര താപസർക്ക്
കരുത്തുപകരാൻ
ചിറകുവിരിക്കാം,
ഒരുമയോടെ,
ജാഗ്രതയോടെ...
Keywords: Kerala, Poem, Health, Nurses, Doctor, COVID- 19, Corona, Mask, Treatment, Shareef Kodavanchi, Health workers.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

