അറിഞ്ഞോ, സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അറിഞ്ഞോ, സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ്
സ്ത്രീകളെക്കുറിച്ച് ഇതാ വീണ്ടുമൊരു പഠനറിപ്പോര്‍ട്ട്. സ്ത്രീകളുടെ മനസിനെക്കുറിച്ച് പഠിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. സ്ത്രീകള്‍ ഒന്നും പെട്ടെന്നു മറക്കുന്നവരല്ലെന്നും മനസിനെ വേദനിപ്പിക്കുന്ന കാര്യങ്ങള്‍ പുരുഷന്മാരെക്കാള്‍ കൂടുതല്‍ മാനസിക സംഘര്‍ഷമുണ്ടാക്കുന്നത് സ്ത്രീകളിലാണ്. ആണുങ്ങളെക്കാള്‍ നന്നായി പെണ്ണുങ്ങള്‍ പഴയകാര്യങ്ങള്‍ ഓര്‍ത്തുവയ്ക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. എന്നു മാത്രമല്ല സങ്കടപ്പെടുത്തുന്ന അനുഭവങ്ങള്‍ അവരെ വല്ലാതെ മാനസിക സംഘര്‍ഷത്തിലാക്കുമെന്നും തിരിച്ചറിഞ്ഞിരിക്കുന്നു.

പത്രങ്ങളില്‍ വന്ന വാര്‍ത്തകളെ ആധാരമാക്കിയാണു പഠനം ആരംഭിച്ചത്. അപകടങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചുമുള്ള വാര്‍ത്തകളാണു പഠനത്തില്‍ ഉള്‍പ്പെടുത്തിയത്. മറ്റുള്ളവരുമായി പൊരുത്തപ്പെടുന്ന കാര്യത്തിലും സാഹചര്യങ്ങള്‍ മനസിലാക്കുന്നതിലും, മക്കള്‍ നേരിടാനുള്ള പ്രശ്‌നങ്ങളെക്കുറിച്ചുമൊക്കെ പുരുഷന്മാരെക്കാള്‍ അവബോധമുള്ളതു സ്ത്രീകള്‍ക്കാണ്.

മാനസിക സംഘര്‍ഷത്തിന്റെ അളവ് നോക്കുന്നതിനായി ഉമിനീരിലെ കോര്‍ടിസോള്‍ എന്ന ഹോര്‍മോണ്‍ തുടര്‍ച്ചയായി പരിശോധിച്ചാണു സ്ത്രീകളുടെ സങ്കടങ്ങള്‍ കണക്കാക്കിയത്. പ്രശ്‌നങ്ങള്‍ നേരിടുമ്പോള്‍ മാനസിക സംഘര്‍ഷത്തിലാകുമെന്നു മാത്രമല്ല പെട്ടെന്ന് പൊട്ടിത്തെറിച്ചു പ്രതികരിക്കുന്നവരുമാണ് സ്ത്രീകള്‍. സാഹചര്യങ്ങള്‍ മാനസികമായി സ്ത്രീകളിലുണ്ടാക്കുന്ന മാറ്റങ്ങളാണ് ഇതിനു കാരണമെന്നു പറയുന്നു മോണ്‍ട്രിയല്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷക മാരി ഫ്രാന്‍സ് മാര്‍ട്ടിന്‍. സര്‍വെയില്‍ പങ്കെടുത്ത പുരുഷന്മാരില്‍ ഈ മാറ്റങ്ങളൊന്നും കണ്ടെത്താനായില്ല.

Keywords: Women, study, health,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia