Xiaomi Smart Fan | ഫാനും ഹൈടെകായി! സംസാരിച്ച് ഓണും ഓഫും ചെയ്യാം; സ്മാര്‍ട് ഫാന്‍ അവതരിപ്പിച്ച് ഷവോമി; സവിശേഷതകളും വിലയും അറിയാം
Jul 12, 2022, 19:01 IST
ന്യൂഡെല്‍ഹി: (www.kvartha.com) ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന കാര്യങ്ങള്‍ വളരെ ആധുനികമായിക്കൊണ്ടിരിക്കുകയാണ്. അതിനിടെ ചൈനീസ് കംപനിയായ ഷവോമി (Xiaomi) പുതിയ സ്മാര്‍ട് ഫാന്‍ (Smart Standing Fan 2) അവതരിപ്പിച്ചു. ഷവോമിയുടെ എട്ടാം വാര്‍ഷിക ആഘോഷത്തിന് കീഴിലാണ് ഈ ഫാന്‍ അവതരിപ്പിച്ചിരിക്കുന്നത്. പുതിയ സ്മാര്‍ട് സ്റ്റാന്‍ഡിംഗ് ഫാനില്‍ നിശബ്ദമായ ബിഎല്‍ഡിസി ഇന്വെര്ടര് മോടോര്‍ (BLDC Inverter Motor) ഉപയോഗിച്ചിരിക്കുന്നു, ഇത് വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നു. കൂടാതെ വോയിസ് കണ്ട്രോള് ഫീചറും ഈ ഫാനില്‍ നല്‍കിയിട്ടുണ്ട്, അതായത് ഗൂഗിള്‍ അസിസ്റ്റന്റ് - അലക്സയിലൂടെ സംസാരിച്ച് നിങ്ങള്‍ക്ക് ഇത് ഓണാക്കാനും ഓഫ് ചെയ്യാനും പറ്റും.
മറ്റുസവിശേഷതകള്‍
മൂന്ന് കിലോഗ്രാം മാത്രമാണ് ഭാരം എന്നത് പ്രത്യേകതയാണ്. 7+5 ചിറകിന്റെ ആകൃതിയിലുള്ള ബ്ലേഡുകള് ഒരുമിച്ച് കറങ്ങുന്നു, ഇത് കൂടുതല്‍ ശക്തമായ തണുപ്പ് പ്രധാനം ചെയ്യുന്നു. ഷവോമി ഹോം ആപ് വഴിയും ഈ ഫാന്‍ പ്രവര്‍ത്തിപ്പിക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ സൗകര്യത്തിനനുസരിച്ച് ഫാന്‍ വേഗത ഒന്നിന്റെയും 100 ന്റെയും ഇടയില്‍ ഉപയോഗിക്കാം. 140° തിരശ്ചീന കറക്കവും 39° ലംബമായ ചെരിവും ക്രമീകരിക്കാം. പരമാവധി 14 മീറ്റര്‍ പരിധിയില്‍ തണുപ്പ് ലഭിക്കും. ഫാനില്‍ കംപനി നാചുറല്‍ ബ്രീസ് സിമുലേഷന്‍ (Natural Breeze Mode) അല്‍ഗോരിതം ഉപയോഗിച്ചിരിക്കുന്നു.
വില
ഈ ഫാനിന്റെ വില 6999 രൂപയാണ്. കൂടാതെ, ജൂലൈ 11 നും ജൂലൈ 18 നും ഇടയില്‍ മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്താല്‍ 1000 രൂപ കിഴിവും ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റില്‍ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. വെളുത്ത നിറത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
< !- START disable copy paste -->

കൂടുതല്‍ വിവരങ്ങള്‍ക്ക്:
https://www(dot)mi(dot)com/in/xiaomi-smart-standing-fan-2/
Keywords: Latest-News, Technology, Gadgets, Fan, India, China, Business, Google, Rate, Price, Xiaomi, Xiaomi Smart Standing Fan 2, Redmi, Natural Breeze Mode, BLDC Inverter Motor, Xiaomi Smart Standing Fan 2 launched in India.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.