Video Games | കുട്ടികളുടെ ബുദ്ധിവികാസത്തെ മെച്ചപ്പെടുത്താന്‍ വീഡിയോ ഗെയിമുകള്‍ സഹായിക്കുമെന്ന് പഠനം
Oct 25, 2022, 16:30 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ യുഎസ് പഠനത്തില്‍ കുട്ടികളുടെ വൈജ്ഞാനിക കഴിവുകള്‍ മെച്ചപ്പെടുത്താനും ബുദ്ധിവികാസത്തെയും വീഡിയോ ഗെയിമുകള്‍ സഹായിക്കുമെന്ന് പഠനം. ജാമ നെറ്റ്വര്‍ക് ഓപണ്‍ എന്ന യുഎസ് മാസികയില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധത്തിലാണ് വിവേചന ബുദ്ധി അടക്കമുള്ളവകളില്‍ വീഡിയോ ഗെയിമുകള്‍ കുട്ടികളെ സഹായിക്കുമെന്നാണ് പഠനത്തിലുള്ളത്.
വെര്‍മോന്‍ഡ് സര്‍വകലാശാലയിലെ മനോരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ബദര്‍ ചാരനിയാണ് പ്രധാന ഗവേഷകന്‍. 9-10 വയസുള്ള 2000 കുട്ടികളിലായിരുന്നു പഠനം. ഇവരെ ഇതുവരെ ഗെയിം കളിച്ചിട്ടില്ലാത്തവരും ദിവസം മൂന്ന് മണിക്കൂറോ അതിലധികമോ ഗെയിം കളിച്ചിട്ടുള്ളവരുമെന്ന രണ്ട് സംഘങ്ങളാക്കി തിരിച്ചു. തുടര്‍ന്ന് വിവിധ പഠനങ്ങളിലൂടെയാണ് ഇവര്‍ ഇത്തരം ഒരു നിഗമനത്തിലെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

