Mobile Phone | വ്യത്യസ്തമായ 5ജി സ്മാർട്‌ഫോൺ പുറത്തിറക്കി സാംസങ്; വിലക്കുറവിൽ കിടിലന്‍ ഫീച്ചറുകള്‍; ആദ്യമായി തുകൽ കൊണ്ടുള്ള പിൻഭാഗം!


* ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്.
ന്യൂഡെൽഹി: (KVARTHA) സാംസങ് ഗാലക്‌സി എഫ്-സീരീസിൻ്റെ പുതിയ സ്മാർട്‌ഫോണായ ഗാലക്‌സി എഫ്55 5ജി ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. ഇതുവരെയുള്ള സാംസങ്ങിൻ്റെ സ്മാർട്ട്ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ് ഈ ഫോൺ. സൂപ്പർ അമോലെഡ് പ്ലസ് ഡിസ്‌പ്ലേയുള്ള ശക്തമായ സ്‌നാപ്ഡ്രാഗൺ 7 ജെൻ1 പ്രൊസസറാണ് ഗാലക്‌സി എഫ്55 5ജിയിലുള്ളത്. കൂടാതെ 45 വാട്സ് സൂപ്പർ ഫാസ്റ്റ് ചാർജിംഗും പ്രത്യേകതയാണ്.
വീഗൻ ലെതർ ബാക്ക് പാനലുള്ള കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഫോണാണിത്. മൃഗങ്ങളുടെ തോലിൽ നിന്ന് നിർമ്മിക്കുന്ന പരമ്പരാഗത ലതറിന് പകരയായി പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു തരം മെറ്റീരിയലാണ് വീഗൻ ലെതർ. ആപ്രിക്കോട്ട് ക്രഷ്, റെയ്‌സിൻ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോൺ എത്തുന്നത്. ഫോണിൻ്റെ ഭാരം 180 ഗ്രാം ആണ്, അതിൻ്റെ കനം 7.8 എംഎം ആണ്.
വില
26,999 രൂപ പ്രാരംഭ വിലയിലാണ് ഫോൺ അവതരിപ്പിച്ചത്. ഇതിൽ 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിവ ഉൾപ്പെടുന്നു. ഈ ഫോൺ ഫ്ലിപ്കാർട്ട്, സാംസങ് റീട്ടെയിൽ സ്റ്റോറുകൾ വഴി മെയ് 27 മുതൽ വിൽപ്പനയ്ക്ക് എത്തി.
* 8 ജിബി റാം + 128 ജിബി സ്റ്റോറേജ് - 26,999 രൂപ
* 8 ജിബി റാം + 256 ജിബി സ്റ്റോറേജ് - 29,999 രൂപ
* 12 ജിബി റാം + 256 ജിബി സ്റ്റോറേജ് - 32,999 രൂപ
സവിശേഷതകൾ
* ഡിസ്‌പ്ലേ: 1080x2400 പിക്‌സൽ റെസല്യൂഷനോടുകൂടിയ വലിയ 6.7-ഇഞ്ച് എച്ച് ഡി + പ്ലസ് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്, അത് 120 ഹെട്സ് പുതുക്കൽ നിരക്കിൽ പ്രവർത്തിക്കുന്നു. ഇതിൻ്റെ ഏറ്റവും ഉയർന്ന തെളിച്ചം 1000 നിറ്റ്സ് ആണ്.
* പ്രോസസർ: ഫോണിന് നാല് നാനോമീറ്റർ പ്രോസസിൽ പ്രവർത്തിക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്‌സെറ്റ് ആണുള്ളത്. ഗെയിമിംഗ് സമയത്ത് ഇത് നല്ല വേഗത നൽകുന്നു.
* ഓപ്പറേറ്റിംഗ് സിസ്റ്റം: ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോൺ പ്രവർത്തിക്കുന്നത്.
* കാമറ: 50 മെഗാപിക്‌സൽ പ്രധാന ക്യാമറ, 8 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്‌സൽ മാക്രോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സംവിധാനം.
* കണക്റ്റിവിറ്റി: ഉപകരണത്തിന് യുഎസ്ബി ടൈപ്പ് സി-പോർട്ട്, വൈഫൈ 6, ബ്ലൂടൂത്ത് 5.2, എൻഎഫ്‍സി തുടങ്ങിയ ഓപ്ഷനുകൾ ഉണ്ടാകും.