Refrigerator explosion | കോഴിക്കോട് ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടില്‍ തീപിടിത്തം
Jun 25, 2022, 15:30 IST
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) ഇടിമിന്നലേറ്റ് അടുക്കളയിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഭൂമിവാതുക്കലിലാണ് സംഭവം. ചങ്ങരോത്ത് മുക്കിലെ വെളുത്ത പറമ്പത്ത് സുരേന്ദ്രന്റെ വീട്ടിലാണ് അപകടം ഉണ്ടായത്.
ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീ വീടിനകത്ത് പടരുകയും വീട്ടുപകരണങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്.
വീടിനകത്ത് ഉറങ്ങുകയായിരുന്നവര്‍ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടു. വീട്ടുടമ സുരേന്ദ്രന് ബഹ്റൈനിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

