Apple Back to School Sale | ഇന്‍ഡ്യയിലെ വാര്‍ഷിക ബാക് ടു സ്‌കൂള്‍ വില്‍പനയില്‍ സജീവമായി ആപിള്‍; ഐപാഡ്, മാക് ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച അവസരം; ഓന്‍ലൈന്‍ സ്റ്റോറില്‍ കിടിലന്‍ ഓഫര്‍

 


ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഐപാഡ്, മാക് ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച അവസരവുമായി ആപിള്‍. ഇന്‍ഡ്യയിലെ വാര്‍ഷിക ബാക് ടു സ്‌കൂള്‍ വില്‍പനയില്‍ സജീവമായിരിക്കുകയാണ് ആപിള്‍. 

'ആപിള്‍ ബാക് ടു സ്‌കൂള്‍' സെപ്റ്റംബര്‍ 22 വരെ നീണ്ടുനില്‍ക്കും. ഓന്‍ലൈന്‍ ആപിള്‍ സ്റ്റോറില്‍ (Apple Store) തത്സമയമായാണ് വില്‍പനയും നടക്കുന്നത്. യോഗ്യരായ ഉപഭോക്താക്കള്‍ക്ക് ആപിള്‍ കെയര്‍ പ്ലസിലൂടെ 20 ശതമാനം കിഴിവില്‍ ഉത്പന്നങ്ങള്‍ സ്വന്തമാക്കാം. 
Aster_MIMS

ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ യൂനിഡേ്‌സ് ഡിസ്‌കൗണ്ട് പ്ലാറ്റ്‌ഫോമില്‍ രെജിസ്റ്റര്‍ ചെയ്യണം. ഓരോ പ്രൊമോയിലും ഉപഭോക്താക്കള്‍ക്ക് ഒരു ഐപാഡും ഒരു മാകും വാങ്ങാന്‍ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. ഒരു ജോഡി എയര്‍പോഡുകളും ആപിള്‍ മ്യൂസികിന്റെ ആറു മാസത്തെ സബ്‌സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കും. 

ഇതിലൂടെ യോഗ്യരായ ഉപഭോക്താക്കള്‍ക്ക് എയര്‍പോഡ്‌സ് ജനറേഷന്‍ 2-നെ എയര്‍പോഡ്‌സ് ജനറേഷന്‍ 3-ലേക്ക് അപ്ഗ്രേഡ് ചെയ്യാനാവും. 6,400 ആണ് നിരക്ക്, എയര്‍പോഡ്‌സ് പ്രോ 12,200 രൂപയ്ക്ക്.

2022 മാര്‍ചില്‍ ലോന്‍ച് ചെയ്ത ഐപാഡ് എയര്‍ (2022) ഇപ്പോള്‍ പ്രാരംഭ വിലയായ 50,780 രൂപയ്ക്ക് ലഭ്യമാണ്. 2360x1640 പിക്‌സല്‍ റെസല്യൂഷനോട് കൂടിയ 10.9 ഇന്‍ച് എല്‍ഇഡി ബാക്‌ലിറ്റ് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 8 ജിബി റാമിനൊപ്പം എം1 ചിപ് ഉപയോഗിച്ചാണ് ടാബ്ലെറ്റിന്റെ പ്രവര്‍ത്തനം.

Apple Back to School Sale | ഇന്‍ഡ്യയിലെ വാര്‍ഷിക ബാക് ടു സ്‌കൂള്‍ വില്‍പനയില്‍ സജീവമായി ആപിള്‍; ഐപാഡ്, മാക് ഉപകരണങ്ങള്‍ സ്വന്തമാക്കാന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും മികച്ച അവസരം; ഓന്‍ലൈന്‍ സ്റ്റോറില്‍ കിടിലന്‍ ഓഫര്‍


60fps-ല്‍ 4K വീഡിയോകള്‍ റെകോര്‍ഡ് ചെയ്യാന്‍ കഴിവുള്ള 12 മെഗാപിക്‌സല്‍ വീതിയുള്ള പിന്‍ ക്യാമറയാണ് ഇതിന്റെ സവിശേഷത. 12 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഫ്രണ്ട് ക്യാമറയും ഉണ്ട്. കൂടാതെ, ഇതിന്റെ ബാറ്ററി വൈഫൈ വഴി 10 മണിക്കൂര്‍ വരെ പ്ലേ ടൈം നല്‍കുമെന്നും കംപനി അവകാശപ്പെടുന്നു.

മാക്ബുക് എയര്‍ ലാപ്ടോപ് വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താവാണെങ്കില്‍ ഇതാണ് സുവര്‍ണാവസരം. മാക്ബുക് എയര്‍ M1, പുതിയ മാക്ബുക് എയര്‍ M2, എന്നിവ തെരഞ്ഞെടുക്കാനുള്ള അവസരം ഉപഭോക്താവിനുണ്ട്. ഈ ലാപ്ടോപുകള്‍ ജൂലൈ മുതല്‍ പ്രാരംഭ വിലകളായ 89,900 രൂപ- 1,09,900 രൂപ വരെയുള്ള നിരക്കില്‍ ലഭ്യമാകും. മാക്ബുക് എയര്‍ M1 ന് 13.3 ഇന്‍ച് റെറ്റിന ഡിസ്പ്ലേയുണ്ട്. മാക്ബുക് എയര്‍ M2 ന് 13.6 ഇന്‍ച് ലിക്വിഡ് റെറ്റിന ഡിസ്പ്ലേയാണുള്ളത്.

Keywords:  News,National,India,New Delhi,Technology,Gadgets,Apple,Teachers,Students, Apple Back to School 2022 Sale: Discounts on iPad Air, MacBook Pro, AirPods, More in India
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia