Chutney Recipe | മിനിറ്റുകൾക്കുളിൽ കിടിലൻ ചമ്മന്തി തയ്യാറാക്കാം; റെസിപ്പി ഇതാ

 
Delicious chutney
Delicious chutney

Representational Image Generated by Meta AI

● ഉണക്കമുളകും മല്ലിയും ചെറിയ ഉള്ളിയും ചേർക്കുന്നതുകൊണ്ട് നല്ല രുചിയാണ്.
● ചോറിനൊപ്പം കഴിക്കാൻ വളരെയധികം നല്ലതാണ് ഈ ചമ്മന്തി.
● കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവം കൂടിയാണിത്.

മിൻ്റു തൊടുപുഴ

(KVARTHA) നല്ലൊരു ചമ്മന്തി ഉണ്ടെങ്കിൽ ചോറിന് മറ്റൊരു കറിയും വേണ്ടി വരില്ല. പലരും ഒറ്റയിരുപ്പിന് ഒരു കലം ചോറു വരെ കഴിച്ചെന്ന് ഇരിക്കും. ഇന്ന് പലപ്പോഴും നമ്മുടെ കുടുംബങ്ങളിൽ അന്യമായി പോകുകയാണ് മികച്ച ചമ്മന്തികൾ ഒക്കെയും. പഴയകാലത്ത് വീട്ടിൽ തന്നെ തയാറാക്കുന്ന ഇത്തരം ചമ്മന്തികൾക്ക് ഏറെ സ്വാദുണ്ടായിരുന്നു. കുട്ടികൾക്കും പ്രായമായവർക്കുമൊക്കെ ഇത്തരമൊരു ചമ്മന്തി തന്നെ ധാരാളമായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടതുമായിരുന്നു വീടുകളിൽ തന്നെ തയാറാക്കിയിരുന്ന ഇത്തരം ചമ്മന്തികൾ. ഇന്ന് അതൊന്നും കാണാൻ പോലും കിട്ടിയെന്ന് വരില്ല.

പുതിയ തലമുറയ്ക്ക് ഇതിനെക്കുറിച്ച് വലിയ അറിവും ഉണ്ടാകാൻ സാധ്യതയില്ല. രണ്ട് മിനുറ്റിൽ തയ്യാർ ചെയ്യാവുന്ന രുചികരമായ ഒരു കിണ്ണം കാച്ചി ചമ്മന്തി എങ്ങനെയുണ്ടാക്കാം എന്നാണ് ഇവിടെ പറയുന്നത്. ചോറിനോടൊപ്പം വ്യത്യസ്ത രുചിയിലുള്ള വിഭവങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരാണ് നമ്മളിൽ മിക്ക ആളുകളും. എന്നിരുന്നാലും ഒരുപാട് വിഭവങ്ങളെല്ലാം ദിവസവും ചോറിനോടൊപ്പം തയ്യാറാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് കറികളും മറ്റും ഉണ്ടാക്കാനായി എപ്പോഴും സമയം കിട്ടണമെന്നില്ല. അത്തരം സാഹചര്യങ്ങളിലെല്ലാം തയ്യാറാക്കാവുന്ന രുചികരമായ ഒരു ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

തയ്യാറാക്കുന്ന വിധം:

ഈയൊരു ചമ്മന്തി തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. എണ്ണ നല്ല രീതിയിൽ തിളച്ച് തുടങ്ങുമ്പോൾ അതിലേക്ക് ഒരുപിടി അളവില്‍ ഉണക്കമുളകിട്ട് വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ എണ്ണയിലേക്ക് ഒരു ടീസ്പൂൺ അളവിൽ പച്ചമല്ലി കൂടി ചേർത്ത് നല്ലതുപോലെ വറുത്തെടുക്കുക. മല്ലിയും ഇതേ രീതിയിൽ വറുത്തു കോരിയെടുത്ത ശേഷം അതേ എണ്ണയിലേക്ക് ഒരുപിടി അളവിൽ ചെറിയ ഉള്ളിയും ഒരു സവാള നീളത്തിൽ അരിഞ്ഞെടുത്തതുമിട്ട് നല്ല രീതിയിൽ വഴറ്റിയെടുക്കണം.

ഉള്ളിയുടെ നിറം മാറി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പു കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ആ കൂട്ടിന്റെ ചൂട് മാറാനായി മാറ്റിവയ്ക്കാം. എല്ലാ ചേരുവകളുടെയും ചൂട് മാറി തുടങ്ങുമ്പോൾ മിക്സിയുടെ ജാറിലേക്ക് വറുത്തു വെച്ച ഉണക്കമുളകും, മല്ലിയുമിട്ട് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഒരു ഉണ്ട പുളിയും, വഴറ്റി വെച്ച ഉള്ളിയുടെ കൂട്ടും കൂടി ചേർത്ത് നല്ല രീതിയിൽ അടിച്ചെടുക്കുക. അവസാനമായി കാൽ ടീസ്പൂൺ അളവിൽ ശർക്കര പൊടി കൂടി ചേർത്ത് ചമ്മന്തി ഒന്നുകൂടി മിക്സിയുടെ ജാറിലിട്ട് കറക്കി എടുക്കണം

മധുരവും, പുളിയും, ഉപ്പും സമാസമം ചേർന്ന ഈയൊരു ചമ്മന്തി ചൂട് ചോറിനോടൊപ്പം കഴിക്കാൻ നല്ല രുചിയായിരിക്കും. ഈ ഒരൊറ്റ ചമ്മന്തി മതി ഒരു കലം ചോറുണ്ണും, ഇത് ട്രൈ ചെയ്തില്ലെങ്കിൽ വലിയ നഷ്ടമാകും. തീർച്ചയായും എല്ലാവരും ഇത് വീട്ടിൽ തന്നെ ഉണ്ടാക്കണം. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ നൽകാവുന്നതുമാണ്. ഒപ്പം മികച്ച ആരോഗ്യത്തിനും നല്ലതാണ്. എല്ലാവരും ഈ ചമ്മന്തി ഉണ്ടാക്കി ചോറിനൊപ്പം ഉപയോഗിച്ചു നോക്കുമല്ലോ.

This article provides a quick and easy recipe for making delicious chutney in just a few minutes. It details the ingredients and step-by-step instructions for preparing a flavorful chutney that pairs perfectly with rice. The recipe includes roasting dried chilies, coriander seeds, and sautéing onions, followed by grinding them with tamarind and jaggery.

#ChutneyRecipe #KeralaCuisine #QuickRecipe #EasyCooking #IndianFood #HomemadeChutney

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia