Jackfruit Chips | നല്ല മഴയല്ലേ? കിടിലന്‍ ടേസ്റ്റില്‍ നല്ല ക്രിസ്പി ആയി ചക്ക വറുത്തത് കഴിച്ചാലോ? എളുപ്പത്തില്‍ തയാറാക്കാം

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (KVARTHA) മഴക്കാലം ഇങ്ങെത്തി. മഴ വരുന്ന അവസരങ്ങളില്‍ എന്തെങ്കിലും ചുടുള്ള പലഹാരം കഴിക്കാന്‍ തോന്നുക സാധാരണമാണ്. ഇപ്പോള്‍ ചക്കയുടെ കാലമാണ്. അതുകൊണ്ടുതന്നെ എന്ത് വിഭവം ഉണ്ടാക്കും എന്ന് ചിന്തിക്കാതെ ചക്ക കൊണ്ട് തന്നെ പല വിഭവങ്ങളും ഉണ്ടാക്കാം.
നമുക്ക് വളരെ എളുപ്പത്തില്‍ ചക്ക വറുത്തത് തയാറാക്കിയാലോ? ചേരുവകളും കുറവ്, സ്വാദോ അപാരം. ചക്ക വറുത്തത് കഴിക്കുമ്പോള്‍ എങ്ങനെ നല്ല ക്രിസ്പി ചക്ക വറുത്തത് തയാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* നല്ല മൂത്ത കനം കുറഞ്ഞ ചുളയുള്ള ചക്ക -അഞ്ച് കപ്പ്
* മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
* വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
* ഉപ്പ് - ആവശ്യത്തിന്
* കറുവപ്പട്ട - ഒരു നുള്ള്
തയാറാക്കുന്ന വിധം
* ചക്ക ചുള കനം കുറച്ച് അരിഞ്ഞ് വേണം തയാറാക്കുന്നതിന്, എന്നാല്‍ മാത്രമേ ഇത് ക്രിസ്പി ആയി കിട്ടുകയുള്ളൂ
* ചക്കച്ചുള നല്ലതുപോലെ അരിഞ്ഞ് അത് മഞ്ഞള്‍വെള്ളത്തില്‍ കഴുകിയെടുക്കണം
* പിന്നീട് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചക്കച്ചുള ഇട്ട് കൊടുക്കണം
* ഇത് ഒന്ന് ഗോള്‍ഡന്‍ നിറമായി വരുമ്പോള്‍ അതിലേക്ക് ഉപ്പ് കലക്കിയ വെള്ളം പാകത്തിന് ഒഴിച്ച് കൊടുക്കണം
* ക്രിസ്പി ആയി തോന്നുമ്പോള്‍ തീ ഓഫ് ചെയ്ത് വറുത്ത് കോരാവുന്നതാണ്. അധികം വെച്ചാല്‍ കരിഞ്ഞ് പോകും.