Christmas Drink | തേങ്ങയും നാരങ്ങയും മതി; ഈ ക്രിസ്മസിന് ഒരു അടിപൊളി പാനീയം ഉണ്ടാക്കാം! റെസിപ്പി ഇതാ
● ചൂട് സമയത്തൊക്കെ നല്ല ഹെൽത്തി ഡ്രിങ്ക് ആയിട്ട് ഉപയോയോഗിക്കാം.
● വീട്ടിൽ ഉള്ള സാധങ്ങൾ ഉപയോഗിച്ച് പെട്ടെന്നു തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്.
ആൻ മരിയ
(KVARTHA) ക്രിസ്മസ് വരുകയാണ്. ക്രിസ്മസ് ആഘോഷത്തിന് ഒരു ട്വിസ്റ്റ് നൽകാൻ ആഗ്രഹിക്കുന്നുണ്ടോ? അപ്പോൾ ഈ ക്രിസ്മസിന് തേങ്ങയും നാരങ്ങയും കൂട്ടി ഒരു അടിപൊളി ഡ്രിങ്ക് ഉണ്ടാക്കി നോക്കൂ! ഈ പാനീയം നിങ്ങളുടെ രുചിമുകുളങ്ങളെ ആനന്ദിപ്പിക്കുന്നതോടൊപ്പം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും നൽകും. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്നതും ആർക്കും പെട്ടന്ന് തന്നെ ഉണ്ടാക്കാവുന്നതുമാണ്.
ചേരുവകൾ, ആവശ്യം വേണ്ട സാധനങ്ങൾ:
1, ചെറുനാരങ്ങ-2
2, ഇഞ്ചി
3, പഞ്ചസാര -5 സ്പൂൺ
4, തേങ്ങ
തയ്യാറാക്കുന്ന വിധം:
ആദ്യം രണ്ട് ചെറുനാരങ്ങ എടുക്കുക. അതിന്റെ കുരു കളഞ്ഞു നല്ല പോലെ പിഴിഞ്ഞ് എടുക്ക. ഇനി ഒരു ജാർ എടുത്ത് അതിലേക്ക് ഈ നാരങ്ങ നീര് ഒഴിച്ചു കൊടുകുക. ഇനി അതിലേക്ക് രണ്ട് കഷണം ഇഞ്ചി മുറിച്ചത് ചേർത്ത് കൊടുക്കുക. ഇനി അതിലേക്ക് ഒരു പിടി തേങ്ങ ചിരവിയത് ഇട്ട് കൊടുക്കുക. ഇത് കൂടുതൽ സ്വാദ് കൂട്ടുന്നു. കൂടാതെ തേങ്ങയിൽ നല്ല പോഷഗഗുണം അടങ്ങിയതിനാൽ നമ്മുടെ ശരീരത്തിനും വളരെ നല്ലതാണ്. ഇനി ഈ വെള്ളത്തിൽ കൂടുതൽ ടേസ്റ്റ് കൂട്ടാൻ വേണ്ടി 5 പൊതിന ഇല ഇട്ട് കൊടുക്കുക. ഇനി മധുരത്തിന് ആവശ്യമായ പഞ്ചസാര ഇട്ട് കൊടുക്കുക.
5 സ്പൂൺ പഞ്ചസാര ഇട്ട് കൊടുക്കാം. ഇനി കുറച്ച് വെള്ളം ചേർത്ത് ഒന്നു അടിച്ചെടുക്കുക. നല്ലപോലെ മിക്സ് ആയതിന് ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി നല്ലപോലെ വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക. ശേഷം ഒരു ഗ്ലാസിലേയ്ക് മാറ്റുക. നല്ല അടിപൊളി തേങ്ങാ നാരങ്ങ വെള്ളം തയ്യാർ. ഈ ക്രിസ്മസിന് നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.
ചൂട് സമയത്തൊക്കെ നല്ല ഹെൽത്തി ഡ്രിങ്ക് ആയിട്ട് ഉപയോയോഗിക്കാം. നമ്മുടെ വീട്ടിലൊക്കെ ഗസ്റ്റ് ഓക്കേ വന്നാൽ എപ്പോഴും ഉണ്ടാക്കി കൊടുക്കുന്ന ജ്യൂസിൽ നിന്നും ഒരു വെറൈറ്റിക്ക് വേണ്ടി അതും അടിപൊളി ടേസ്റ്റോടു കൂടി ഒരു അടിപൊളി തേങ്ങ നാരങ്ങ വെള്ളം ഉണ്ടാക്കിയെടുക്കാവുന്നതാണ്. വീട്ടിൽ ഉള്ള സാധങ്ങൾ ഉപയോഗിച്ച് പെട്ടെന്നു തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്. ഈ ലേഖനം മറ്റുള്ളവരിലേക്ക് കൂടി പങ്കിട്ടോളൂ.
#CoconutLemonDrink #ChristmasDrink #HolidayRecipe #HealthyDrink #RefreshingBeverage #FestiveDrink