പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ:  (www.kvartha.com 12.10.2019) മഹാബലിപുരത്ത് പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തുണ്ടായിരുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അരമണിക്കൂറോളം കടല്‍തീരത്ത് ചെലവഴിച്ച അദ്ദേഹം പ്ലാസ്റ്റിക് കുപ്പികളും മാലിന്യങ്ങളും തീരത്ത് നിന്ന് വാരിമാറ്റി. തന്റെ കൈവശമുണ്ടായിരുന്ന പ്ലാസ്റ്റിക് സഞ്ചിയിലാണ് അദ്ദേഹം മാലിന്യങ്ങള്‍ ശേഖരിച്ചത്.

പിന്നീട് ഇവ മഹാബലിപുരത്ത് തങ്ങള്‍ താമസിച്ച ഹോട്ടലിന്റെ ജീവനക്കാരില്‍ ഒരാളായ ജയരാജിന് കൈമാറിയതായി മോദി ട്വീറ്റ് ചെയ്തു. പൊതുസ്ഥലങ്ങള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും ആരോഗ്യത്തെ കുറിച്ച് നമ്മള്‍ ബോധവന്‍മാരായിക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. കടല്‍ത്തീരത്തുകൂടി നടക്കുകയും, പാറപ്പുറത്ത് ഇരിക്കുകയുമൊക്കെ ചെയ്യുന്ന തന്റെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്.

പ്രഭാത സവാരിക്കിടെ കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നീക്കം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ചൈനീസ് പ്രസിഡന്റ് ഷി ചിന്‍ പിങ്ങിനെ തമിഴ് ട്വീറ്റോടെ സ്വാഗതം ചെയ്ത മോദി, മഹാബലിപുരത്തു നേരിട്ടു സ്വീകരിക്കാന്‍ തനി തമിഴ് സ്‌റ്റൈലില്‍ മുണ്ടും വേഷ്ടിയും ധരിച്ചെത്തിയത് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരം നേടിയിരുന്നു. സ്യൂട്ടിന്റെ ഔപചാരികത ഒഴിവാക്കി കറുത്ത പാന്റ്‌സും വെള്ള ഷര്‍ട്ടുമായിരുന്നു ഷിയുടെ വേഷം.

ഇരുവരും അര്‍ജുന തപസ്സ്, പഞ്ചരഥം, കൃഷ്ണന്റെ വെണ്ണക്കട്ടി തുടങ്ങിയ സ്മാരകങ്ങള്‍ നടന്നു കണ്ടു. യുനെസ്‌കോ പൈതൃക പട്ടികയിലിടം നേടിയിട്ടുള്ള മഹാബലിപുരത്തെ കാഴ്ചകള്‍ ഓരോന്നായി മോദി ഷി ജിം പിംഗിനെ ചുറ്റി നടന്നു കാണിച്ചു. ദ്വിഭാഷികള്‍ കൂടെയുണ്ടായിരുന്നെങ്കിലും ഷി ചിന്‍ പിങ്ങിനു മോദി തന്നെ ശില്‍പങ്ങളെക്കുറിച്ചു വിവരണം നല്‍കി. മഹാബലിപുരത്തെ താജ് കടലോര ഹോട്ടലിലാണ് ഇരു നേതാക്കളുടെയും താമസം.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Watch: PM Modi Goes Plogging On Mamallapuram Beach Before Meet With Xi, Chennai, News, Politics, Lifestyle & Fashion, Video, Prime Minister, Narendra Modi, Twitter, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script