SWISS-TOWER 24/07/2023

Smriti Irani | 'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍'; യാത്രയ്ക്കിടെ ട്രാഫിക് ബ്ലോക് ഉണ്ടായപ്പോള്‍ സമയം കളയാതെ സൂചിയും നൂലുമെടുത്ത് തുന്നുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ വൈറല്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പുതിയ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. യാത്രയ്ക്കിടെ ട്രാഫിക് ബ്ലോകില്‍ അകപ്പെട്ടപ്പോള്‍ സമയം കളയാതെ സൂചിയും നൂലുമെടുത്തു തുന്നുന്ന മന്ത്രിയുടെ വീഡിയോ ആണ് വൈറലായത്.

കാണ്‍പൂരില്‍ നിന്നും ലക്നൗവിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ബ്ലോക് അനുഭവപ്പെട്ടത്. ഇതോടെ മന്ത്രി സൂചിയും നൂലുമെടുത്ത് തുന്നുകയായിരുന്നു. ഇതിന്റെ വീഡിയോ മന്ത്രി തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. കമ്പിളി നൂല്‍ കൊണ്ട് മനോഹരമായി തുന്നുന്ന മന്ത്രിയെ വീഡിയോയില്‍ കാണാം.
Aster mims 04/11/2022

Smriti Irani | 'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍'; യാത്രയ്ക്കിടെ ട്രാഫിക് ബ്ലോക് ഉണ്ടായപ്പോള്‍ സമയം കളയാതെ സൂചിയും നൂലുമെടുത്ത് തുന്നുന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വീഡിയോ വൈറല്‍

'ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍' എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്തണമെന്നും കുറിപ്പില്‍ പറയുന്നു.

വീഡിയോ ഇതിനകം തന്നെ പതിനെട്ടു ലക്ഷത്തിലധികം പേരാണ് കണ്ടത്. മന്ത്രിയെ പ്രശംസിച്ച് നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. സ്മൃതി ഇറാനി മികച്ച മന്ത്രി മാത്രമല്ല, ഒരു നല്ല കലാകാരി കൂടിയാണ് എന്നുള്ള കമന്റുകളാണ് അധികവുമുള്ളത്.


Keywords: Knot Happy: Smriti Irani's Perfect Chill Moment As She Travels Through UP, New Delhi, News, Politics, Social Media, Video, Minister, Lifestyle & Fashion, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia