ADVERTISEMENT
കൊച്ചി: (ww.kvartha.com 11.12.2020) 'കേരള ജം ആൻഡ് ജുവല്ലറി ഷോ 2020' ലുലു മാരിയോടില്‍ ആരംഭിച്ചു. കോവിഡ് പശ്ചാത്തലമായതിനാല്‍ പ്രോടോകോള്‍ പ്രകാരമാണ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി നാല്പതിലധികം നിര്‍മാതാക്കളാണ് ഷോയില്‍ പങ്കെടുക്കുന്നത്. മാത്രമല്ല കേരളത്തിലെ പ്രധാന സ്വർണ വ്യാപാരികളെല്ലാം പ്രദർശനം സന്ദർശിക്കാനെത്തിയിട്ടുണ്ട്.
പുതിയ പുതിയ നിരവധി ഡിസൈനുകളും ഫാഷനുകളും പ്രദർശനത്തിന് വെച്ചിട്ടുണ്ട്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിസണ്ട് ഡോ. ബി ഗോവിന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. സുമേഷ് വധേര, പി വി ജോസ്, ക്രാന്തി നവഗേക്കർ, ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ് അബ്ദുന്നാസർ എന്നിവർ സംസാരിച്ചു.
Keywords: Kerala, News, Kochi, Gold, COVID-19, State, Lifestyle & Fashion, Inauguration, Gem, Jewellery, Lulu Marriot, 'Kerala Gem and Jewellery Show 2020' started at Lulu Marriott.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

