ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം; കരസേനയിലെ ശിപായി ഡി ഫാര്‍മ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; മാര്‍ച് 13 വരെ അപേക്ഷിക്കാം

 




ന്യൂഡെല്‍ഹി: (www.kvartha.com 10.03.2021) ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം. കരസേനയിലെ ശിപായി ഡി ഫാര്‍മ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച് 13 വരെ അപേക്ഷിക്കാം. പ്ലസ് ടുവും 55 ശതമാനം മാര്‍കോടെ ഡി ഫാര്‍മ കോഴ്‌സുമാണ് യോഗ്യത. 50 ശതമാനം മാര്‍കോടെ ബി ഫാര്‍മ കോഴ്‌സ് കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. സംസ്ഥാന ഫാര്‍മസി കൗണ്‍സിലിലോ ഫാര്‍മസി കൗണ്‍സില്‍ ഓഫ് ഇന്ത്യയിലോ രജിസ്റ്റര്‍ ചെയ്തിരിക്കണം.

കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവര്‍ക്കുള്ള റിക്രൂട്‌മെന്റ് റാലി കര്‍ണാടകയിലെ ഉഡുപ്പിയില്‍ നടക്കും. പുരുഷന്‍മാര്‍ക്കുമാത്രമാണ് റാലിയില്‍ പങ്കെടുക്കാന്‍ അര്‍ഹത. ഏഴ് തെക്കന്‍ ജില്ലകളിലെ റാലി തിരുവനന്തപുരം എ ആര്‍ ഒയും ഏഴ് വടക്കന്‍ ജില്ലകളിലെയും മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെയും റാലി കോഴിക്കോട് എ ആര്‍ ഒയുമാണ് കൈകാര്യം ചെയ്യുന്നത്.

ഫാര്‍മസിസ്റ്റുകള്‍ക്ക് സൈന്യത്തില്‍ അവസരം; കരസേനയിലെ ശിപായി ഡി ഫാര്‍മ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; മാര്‍ച് 13 വരെ അപേക്ഷിക്കാം


റാലിയില്‍ കായികക്ഷമതാപരിശോനയും ആരോഗ്യപരിശോധനയുമുണ്ടാകും. ഇതിന്റെ വിശദവിവരങ്ങള്‍ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിലുണ്ട്. റാലിക്കെത്തുന്നവര്‍ മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം. റാലിയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് എഴുത്തുപരീക്ഷയുണ്ടാകും. അപേക്ഷ വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അയക്കാം. റാലിയുടെ തീയതി പിന്നീടറിയിക്കും. അഡ്മിറ്റ് കാര്‍ഡ് ഇ-മെയിലിലാണ് അയക്കുക. 

നിശ്ചിത ശാരീരികയോഗ്യതകളും ആവശ്യമാണ്. കുറഞ്ഞ ഉയരം: 165 സെന്റിമീറ്റര്‍. ഉയരത്തിനൊത്ത ഭാരം വേണം. കുറഞ്ഞ നെഞ്ചളവ്: 77 സെന്റിമീറ്റര്‍. വികസിക്കുമ്പോള്‍ അഞ്ചു സെന്റിമീറ്ററെങ്കിലും നെഞ്ച് വികസിക്കണം. വിമുക്തഭടന്‍മാര്‍, സൈനികരുടെ മക്കള്‍, കായികതാരങ്ങള്‍ തുടങ്ങിയവര്‍ക്കെല്ലാം ശാരീരികയോഗ്യതകളില്‍ ഇളവുണ്ട്. 19 -25 വയസ് പ്രായപരിധി. 1995 ഒക്ടോബര്‍ ഒന്നിനും 2001 സെപ്റ്റംബര്‍ 30-നും ഇടയില്‍ (രണ്ട് തീയതികളും ഉള്‍പെടെ) ജനിച്ചവരായിരിക്കണം.

Keywords:  News, National, India, New Delhi, Job, Education, Lifestyle & Fashion, Army, Career,  Invites applications for the post of Army Soldier de Pharma; You can apply until March 13
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia