യാത്രയ്ക്കിടെ കുട്ടി വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു; കൂടെയുള്ളവരാരും അറിഞ്ഞില്ല; രക്ഷകനായെത്തിയത് ഓടോഡ്രൈവര്‍, കുടുംബത്തിന്റെ ആദരം
Mar 2, 2021, 13:40 IST
പരപ്പനങ്ങാടി: (www.kvartha.com 02.03.2021) യാത്രയ്ക്കിടെ കുട്ടി വാഹനത്തില്‍ നിന്നും റോഡിലേക്ക് തെറിച്ചുവീണു, കൂടെയുള്ളവരാരും അറിഞ്ഞില്ല. ഒടുവില്‍ രക്ഷകനായെത്തിയത് ഓടോഡ്രൈവര്‍. ഒരാഴ്ച മുന്‍പാണ് പറമ്പില്‍ പീടികയിലുള്ള കുടുംബം വിനോദയാത്ര കഴിഞ്ഞു മടങ്ങുമ്പോള്‍ കുട്ടി റോഡിലേക്കു വീണത്. എന്നാല്‍ കൂടെയുള്ളവരാരും കുട്ടി വീണത് അറിഞ്ഞുമില്ല.
ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു പ്രജീഷ് റോഡില്‍ വീണുകിടക്കുന്ന കുട്ടിയെ കാണുന്നത്. പ്രജീഷ് രക്ഷിച്ചത് പതിനൊന്നു വയസുകാരന്റെ ജീവന്‍ തന്നെയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നാലു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയത്.
പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചു. സിഐ ഹണി കെ ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഒപ്പം പോയ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷിനും കുടുംബം നന്ദി അറിയിച്ചു. വാടകയ്ക്ക് ഓടോ ഓടിക്കുന്ന പ്രജീഷിന് സ്വന്തമായി ഓടോ വാങ്ങാനായി പടിക്കല്‍ ചാലുവളവ് ക്ലബ് പ്രവര്‍ത്തകര്‍ ആദ്യ വിഹിതം കൈമാറി.
Keywords: During the journey, the boy fell from the vehicle into the road; The rescuer was the auto driver, family honor him, Malappuram, News, Local News, Lifestyle & Fashion, Auto Driver, Police Station, Police, Injured, Hospital, Treatment, Kerala.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുഞ്ഞിനെ ഓടോഡ്രൈവറായ പരപ്പനങ്ങാടി ചിറമംഗലത്തെ പള്ളിക്കല്‍ പ്രജീഷ് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ച ശേഷം പൊലീസുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോവുകയായിരുന്നു.

ടര്‍ഫ് ഗ്രൗണ്ടില്‍ രാത്രി കളി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു പ്രജീഷ് റോഡില്‍ വീണുകിടക്കുന്ന കുട്ടിയെ കാണുന്നത്. പ്രജീഷ് രക്ഷിച്ചത് പതിനൊന്നു വയസുകാരന്റെ ജീവന്‍ തന്നെയായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ നാലു ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് വെന്റിലേറ്ററില്‍ കഴിഞ്ഞ കുട്ടി കഴിഞ്ഞദിവസമാണ് അപകടനില തരണം ചെയ്ത് വീട്ടില്‍ തിരിച്ചെത്തിയത്.
പ്രജീഷിനെ കുട്ടിയുടെ കുടുംബം പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിലെത്തി ആദരിച്ചു. സിഐ ഹണി കെ ദാസ് ഉപഹാരം കൈമാറി. കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ഒപ്പം പോയ സിവില്‍ പൊലീസ് ഓഫിസര്‍ രാജേഷിനും കുടുംബം നന്ദി അറിയിച്ചു. വാടകയ്ക്ക് ഓടോ ഓടിക്കുന്ന പ്രജീഷിന് സ്വന്തമായി ഓടോ വാങ്ങാനായി പടിക്കല്‍ ചാലുവളവ് ക്ലബ് പ്രവര്‍ത്തകര്‍ ആദ്യ വിഹിതം കൈമാറി.
Keywords: During the journey, the boy fell from the vehicle into the road; The rescuer was the auto driver, family honor him, Malappuram, News, Local News, Lifestyle & Fashion, Auto Driver, Police Station, Police, Injured, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.