SWISS-TOWER 24/07/2023

13 ഭാഷകളിലായി 32,200 തവണ ജയ് ശ്രീറാം എഴുതിയ പട്ടുസാരി; ശ്രീരാമന്റെ 168 വ്യത്യസ്ത ചിത്രങ്ങളും, നെയ്തെടുത്തത് ആന്ധ്രാ സ്വദേശി; 'രാമ കോടി വസ്ത്രം' വിസ്മയമാകുന്നു

 


ADVERTISEMENT


ഹൈദരാബാദ്: (www.kvartha.com 17.04.2022) രാജ്യത്തെ 13 ഭാഷകളിലായി 32,200 തവണ ജയ് ശ്രീറാം എഴുതിയ 60 മീറ്റര്‍ നീളമുള്ള പട്ട് സാരി വിസ്മയമാകുന്നു. ആന്ധ്രാപ്രദേശിലെ ഒരു നെയ്ത്തുകാരന്റെ കരവിരുതാണിത്. ശ്രീ സത്യസായി ജില്ലയിലെ ധര്‍മ്മവരത്തില്‍ നിന്നുള്ള നെയ്ത്തുകാരനായ ജുജാരു നാഗരാജുവാണ് ഈ പട്ടുസാരി നെയ്തെടുത്തത്. 'രാമ കോടി വസ്ത്രം' എന്നാണ് നാഗരാജു ഇതിനെ വിളിക്കുന്നത്.
Aster mims 04/11/2022

സാരിക്ക് 60 മീറ്റര്‍ നീളവും 44 ഇഞ്ച് വീതിയുമുണ്ട്. രാമായണത്തിലെ സുന്ദരകാണ്ഡത്തിലെ ശ്രീരാമന്റെ 168 വ്യത്യസ്ത ചിത്രങ്ങളും സാരിയില്‍ കാണാം. 16 കിലോഗ്രാം ഭാരമുള്ള പട്ടുതുണി രൂപകല്പന ചെയ്ത് നെയ്തെടുക്കാന്‍  നാല് മാസത്തിലധികം സമയമെടുത്തു. സാരി ഉണ്ടാക്കാന്‍ ദിവസവും മൂന്ന് പേര്‍ ജോലി ചെയ്തു.

13 ഭാഷകളിലായി 32,200 തവണ ജയ് ശ്രീറാം എഴുതിയ പട്ടുസാരി; ശ്രീരാമന്റെ 168 വ്യത്യസ്ത ചിത്രങ്ങളും, നെയ്തെടുത്തത് ആന്ധ്രാ സ്വദേശി; 'രാമ കോടി വസ്ത്രം' വിസ്മയമാകുന്നു


40 കാരനായ നാഗരാജു സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് 1.5 ലക്ഷം രൂപ മുടക്കിയാണ് തന്റെ മാസ്റ്റര്‍പീസ് സൃഷ്ടിച്ചത്. സാരി അയോധ്യ രാമാലയത്തിന് സമ്മാനിക്കാന്‍ തീരുമാനിച്ചു.

Keywords:  News, National, India, Hyderabad, Dress, Lifestyle & Fashion, Top-Headlines, Andhra loomsman weaves 60-metre silk sari with Jai Shri Ram written in 13 dialects
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia