കൃഷ് സിനിമയിലെ ഡയലോഗുമായി സൊമാറ്റൊ; ഗൗരവത്തോടെ ഇരുന്ന് സമോസ തിരയുന്ന ഹൃത്വികിന്റെ പോസ്റ്റിന് സിനിമാ സ്‌റ്റൈല്‍ മറുപടി, വൈറല്‍

 


ADVERTISEMENT


മുംബൈ: (www.kvartha.com 18.03.2021) സമോസ ഓര്‍ഡര്‍ ചെയ്യുന്ന ഹൃത്വിക് റോഷന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. അദ്ദേഹത്തിന് സമോസയോടുള്ള ഇഷ്ടവും ഹൃത്വിക് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ ദിവസം സമോസ ഓര്‍ഡര്‍ ചെയ്യുന്ന ഹൃത്വിക് റോഷന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ഹൃത്വികിന് സമോസയോടുള്ള ഇഷ്ടവും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഗൗരവത്തോടെ ഇരുന്ന് ഭക്ഷണത്തിന്റെ മെനു തിരയുന്ന ചിത്രമായിരുന്നു ഹൃത്വിക് പങ്കുവെച്ചിരുന്നത്.
Aster_MIMS

കൃഷ് സിനിമയിലെ ഡയലോഗുമായി സൊമാറ്റൊ; ഗൗരവത്തോടെ ഇരുന്ന് സമോസ തിരയുന്ന ഹൃത്വികിന്റെ പോസ്റ്റിന് സിനിമാ സ്‌റ്റൈല്‍ മറുപടി, വൈറല്‍


'എന്റെ ഗൗരവമുള്ള മുഖം കണ്ട് തെറ്റിദ്ധരിക്കണ്ട. ഞാന്‍ ഭക്ഷണത്തിന്റെ മെനുവാണ് തിരയുന്നത്,' എന്നാണ് അദ്ദേഹം പറയുന്നത്. മിസിംഗ് മൈ സമോസാസ് എന്ന ഹാഷ്ടാഗിനൊപ്പമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കൃഷ് സിനിമയിലെ ഡയലോഗുമായി സൊമാറ്റൊ; ഗൗരവത്തോടെ ഇരുന്ന് സമോസ തിരയുന്ന ഹൃത്വികിന്റെ പോസ്റ്റിന് സിനിമാ സ്‌റ്റൈല്‍ മറുപടി, വൈറല്‍


ഇപ്പോള്‍ അദ്ദേഹത്തിന്റെ പോസ്റ്റിന് മറുപടി നല്‍കികൊണ്ട് എത്തിയിരിക്കുകയാണ് സൊമാറ്റോ. ഹൃത്വികിന്റെ ഹിറ്റ് ചിത്രമായ കൃഷിലെ ഡയലോഗാണ് സൊമാറ്റോ പങ്കുവെച്ചിരിക്കുന്നത്. 'എന്റെ ശക്തിയെല്ലാം ദുരുപയോഗം ചയ്യെപ്പെടുകയാണ് അമ്മേ' എന്ന കൃഷ് സിനിമയിലെ ഡയലോഗിനെ മാറ്റി 'എന്റെ ശക്തിയെല്ലാം ശരിയായ വിധം ഉപയോഗപ്പെടുത്തി അമ്മേ' എന്നാണ് സൊമാറ്റോ പോസ്റ്റിന് താഴെ ഇട്ട കമന്റ്.

Keywords: News, National, India, Mumbai, Entertainment, Social Media, Instagram, Bollywood, Actor, Hrithik Roshan, Food, Zomato's witty response to Hrithik Roshan's samosa post has a Krrish twist, Viral story
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia