Protest | മുകേഷിനെ പങ്കെടുപ്പിച്ചുള്ള സിനിമാ കോണ്‍ക്ലേവ് കേരളത്തില്‍ നടത്തിക്കില്ലെന്ന് വ്യക്തമാക്കി പ്രഫുല്‍ കൃഷ്ണന്‍
തിരുവനന്തപുരം: (KVARTHA) മുകേഷിനെ പങ്കെടുപ്പിച്ച് ചലച്ചിത്ര കോണ്‍ക്ലേവ് നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ ശക്തമായ പ്രതിഷേധങ്ങളുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി ആര്‍ പ്രഫുല്‍ കൃഷ്ണന്‍. സിനിമാ നയരൂപീകരണ സമിതിയില്‍ കുറ്റാരോപിതനെ തന്നെ തുടരാന്‍ അനുവദിക്കുന്നത് സര്‍ക്കാറിന്റെ സ്ത്രീവിരുദ്ധ നിലപാടിനെ സാധൂകരിക്കുന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മൂന്നോളം ഗൗരവ പരാതികള്‍ ഉയര്‍ന്നിട്ടും മുകേഷിനെ സംരക്ഷിക്കുന്ന സി പി എം നിലപാട് അപഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിക്കുണ്ടാകേണ്ട ധാര്‍മ്മികത മുകേഷിന് നഷ്ടപ്പെട്ടിരിക്കുന്നു. മുകേഷിന്റെ രാജി വരെ ശക്തമായ സമരങ്ങള്‍ക്ക് യുവമോര്‍ച്ച നേതൃത്വം നല്‍കുമെന്നും പ്രഫുല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവന്നതിന് പിന്നാലെ മുകേഷിനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധം നടത്തുകയാണ്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടച്ചമച്ചതെന്ന് വ്യക്തമാക്കി മുകേഷ് രംഗത്തുവന്നിരുന്നു.
#Mukesh #KeralaPolitics #FilmConclave #Protest #Immoral Assault #YouthCongress #CPM