Drama | മലയാള നാടകവേദിയില്‍ നവഭാവുകത്വം തീര്‍ത്ത 'ആയഞ്ചേരി വല്യശമാന്‍' വീണ്ടും അരങ്ങിലേക്ക്

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന നാടക രംഗത്ത് നവഭാവുകത്വമുണര്‍ത്തിയ ഡോ. ടിപി സുകുമാരന്റെ പ്രശസ്തമായ 'ആയഞ്ചേരി വല്യശമാന്‍' വെള്ളരി നാടകം വീണ്ടും അരങ്ങിലെത്തുന്നു. യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിലാണ് ഒട്ടേറെ നാടക ആസ്വാദകരുടെ സ്നേഹവായ്പ് പിടിച്ചുപറ്റിയ ആയഞ്ചേരി വല്യശമാന്‍ വീണ്ടും അരങ്ങിലെത്തിക്കുന്നത്. നവംബര്‍ ഏഴിന് വൈകുന്നേരം ആറുമണിക്ക് നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം നടക്കുക. ടി പവിത്രനാണ് നാടകത്തിന്റെ സംവിധാനം.
               
Drama | മലയാള നാടകവേദിയില്‍ നവഭാവുകത്വം തീര്‍ത്ത 'ആയഞ്ചേരി വല്യശമാന്‍' വീണ്ടും അരങ്ങിലേക്ക്

33 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ആയഞ്ചേരി വല്യശമാന്‍ വീണ്ടും അരങ്ങിലെത്തുന്നത്. ഇതില്‍ പ്രധാനകഥാപത്രങ്ങളില്‍ വേഷമിട്ട പികെ രാഘവന്‍ മാസ്റ്റര്‍ ഉള്‍പെടെയുള്ള ആറു കലാകാരന്മാര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. എന്നാല്‍ നാടകത്തില്‍ അഭിനയിച്ച മറ്റ് കലാകാരന്മാര്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം വീണ്ടും അരങ്ങിലെത്തുന്നുണ്ട്.
         
Drama | മലയാള നാടകവേദിയില്‍ നവഭാവുകത്വം തീര്‍ത്ത 'ആയഞ്ചേരി വല്യശമാന്‍' വീണ്ടും അരങ്ങിലേക്ക്

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ പുനരവതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാന ജെനറല്‍ സെക്രടറി ഇംഎം സതീശന്‍ ഉള്‍പെടെയുള്ളവര്‍ പങ്കെടുക്കും. ആയഞ്ചേരി വല്യശമാന്‍ വീണ്ടും പരമാവധി വേദികളില്‍ കളിക്കാനാണ് യുവകലാസാഹിതി തീരുമാനിച്ചിട്ടുള്ളതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ. പി സന്തോഷ് കുമാര്‍ എംപി, ടി പവിത്രന്‍, ഷിജിത് വായന്നൂര്‍, വികെ സുരേഷ് ബാബു, ജിതേഷ് കണ്ണപുരം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
            
Drama | മലയാള നാടകവേദിയില്‍ നവഭാവുകത്വം തീര്‍ത്ത 'ആയഞ്ചേരി വല്യശമാന്‍' വീണ്ടും അരങ്ങിലേക്ക്

Keywords:  Latest-News, Kerala, Kannur, Top-Headlines, Press Meet, Entertainment, Yuva Kalasahiti, Ayancheri Valyashaman Drama, Yuva Kalasahiti to re-stage Ayancheri Valyashaman drama.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia