'കർമമുണ്ടെന്ന് മനസിലായല്ലോ' എന്ന് ജാസി; ഡ്രഗ് ടെസ്റ്റിന് വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എസ് ആർ ധന്യ 

 
YouTuber Helen of Sparta and Transgender influencer Jassie

Image Credit: Screenshot of an Instagram post by MOLLYWOOD TIMES, Jasi Ashi Official

ADVERTISEMENT

● മറുപടിയുമായി രംഗത്തെത്തിയ ധന്യ ജാസിയെ പരിഹസിച്ചു
● അഞ്ചുദിവസത്തിനുള്ളിൽ ഡ്രഗ് ടെസ്റ്റ് ഫലം നൽകുമെന്ന് ധന്യ
● ജാസിയും ഡ്രഗ് ടെസ്റ്റിന് വിധേയയാകണമെന്ന് ധന്യയുടെ വെല്ലുവിളി
● സോഷ്യൽ മീഡിയയിൽ ഇരുവർക്കുമിടയിലെ തർക്കം ചർച്ചയായി

കാസർകോട്: (KVARTHA) മദ്യപിച്ച് വാഹനമോടിച്ചെന്ന കേസിൽ യൂട്യൂബറും സോഷ്യൽ മീഡിയ താരവുമായ ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ് ആർ ധന്യ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. താൻ ബിയർ കഴിച്ചിരുന്നുവെന്ന് ധന്യ തന്നെ സമ്മതിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ്ജെൻഡറായ ജാസി. ജാസിക്കെതിരെ രൂക്ഷഭാഷയിൽ നിരന്തരം വീഡിയോകൾ ചെയ്യുന്നയാളാണ് കുറ്റാരോപിതയായ ധന്യ.

Aster mims 04/11/2022

ധന്യയുടെ സ്ഥാനത്ത് താനായിരുന്നെങ്കിൽ ധന്യ തന്നെ വലിച്ചുകീറി, തന്തക്കും തള്ളക്കും പറഞ്ഞ് പൊങ്കാലയിട്ടേനെ എന്ന് ജാസി പറഞ്ഞു. എന്നാൽ താൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ലെന്നും കാരണം തന്റെ അച്ഛനുമമ്മയും തന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളതെന്നും ജാസി വീഡിയോയിൽ വ്യക്തമാക്കി. തെറി പറഞ്ഞിട്ടുണ്ട്, പക്ഷേ, ഇതുപോലുള്ള തെറി ഒരിക്കലും പറഞ്ഞിട്ടില്ലെന്നും ജാസി കൂട്ടിച്ചേർത്തു.

ധന്യ തന്റെ മനസ്സ് ഒരുപാട് വേദനിപ്പിച്ചിട്ടുണ്ടെന്നും താൻ വിളിക്കുന്ന ദൈവത്തിന്, അല്ലെങ്കിൽ തന്റെ പടച്ചോന് ശക്തിയുണ്ടെന്നും ജാസി പറഞ്ഞു. അതാണ് ഇപ്പോൾ ഇങ്ങനെ സംഭവിച്ചതെന്നും കർമം എന്ന് പറയുന്ന സംഭവം ഉണ്ടെന്നും ഇപ്പോൾ അത് മനസ്സിലായില്ലേ എന്നും ജാസി ചോദിക്കുന്നു. തനിക്ക് വേണമെങ്കിൽ ധന്യ തന്നെ പറയുന്നതുപോലെ ഒരുപാട് അട്ടഹസിച്ചിട്ടും പരിഹസിച്ചിട്ടും വീഡിയോ ചെയ്യാമെന്നും എന്നാൽ റീച്ചോ ഫോളോവേഴ്സോ കൂട്ടാൻ തനിക്കത് ചെയ്യേണ്ട ആവശ്യമില്ലെന്നും ജാസി വ്യക്തമാക്കി.

ധന്യയുടെ വ്യക്തിപരമായ കാര്യങ്ങളിലേക്കും ജാസി വിരൽചൂണ്ടി. ‘ആഷീന്റേയും എൻ്റേയും ബന്ധം നീ പറഞ്ഞു. സ്വന്തം വീട്ടിൽ നിന്ന് അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് ഒരാളുടെ കൂടെ ഇറങ്ങിപ്പോയ നീ ഏത് അധികാരത്തിലാണ് അത് പറഞ്ഞത്? പിന്നെ വേറൊരു കാര്യം പറയട്ടെ, ഇപ്പോൾ നിങ്ങൾ പാച്ച് അപ്പ് ആയോ എന്നൊന്നും എനിക്കറിയില്ല. എന്തുകൊണ്ടാണ് നിൻ്റെ ഭർത്താവ് ഒരിക്കലും നിൻ്റെ ഫാമിലിയുടെ കൂടെ ഒരു വീഡിയോ ഇടാത്തത്?’ ജാസി ചോദിച്ചു. അതൊക്കെ നിങ്ങളുടെ പേഴ്സണൽ കാര്യമാണെന്നും അതുപോലെ എല്ലാവർക്കും ഓരോരുത്തരുടെ പേഴ്സണൽ കാര്യങ്ങൾ ഉണ്ടെന്നും അതിലേക്ക് ചൂഴ്ന്നിറങ്ങാൻ ആരും വരരുതെന്നും ജാസി ഓർമിപ്പിച്ചു.

തന്റെ ശത്രുവിന് ഇത് വന്നു എന്നൊന്നും താൻ വിചാരിക്കുന്നില്ലെന്നും മനുഷ്യനായിട്ടേ കാണുന്നുള്ളൂ എന്നും ജാസി പറഞ്ഞു. എന്തായാലും അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ധന്യ തന്നെ പറയട്ടെ. സത്യമേ വിജയിക്കുകയുള്ളൂ, അധർമം വിജയിക്കില്ല, സത്യമേവ ജയതേ എന്ന് ജാസി പറഞ്ഞു. ഇന്നല്ലെങ്കിൽ നാളെ എന്തായാലും ആരുടെ ഭാഗത്താണ് തെറ്റെന്ന് ദൈവം വെളിപ്പെടുത്തുക തന്നെ ചെയ്യുമെന്നും, ധന്യക്ക് ഇതൊരു പാഠമാകട്ടെ എന്നും ഇതിൽ നിന്ന് പഠിക്കട്ടെ എന്നു മാത്രമേ പറയാനുള്ളൂ എന്നും ജാസി കൂട്ടിച്ചേർത്തു.

എന്നാൽ ജാസിയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെ പുതിയ വീഡിയോയുമായി ഹെലൻ ഓഫ് സ്പാർട്ടയും രംഗത്തെത്തി. പതിവുശൈലിയിൽ ജാസിയെ പരിഹസിച്ചു കൊണ്ടാണ് വീഡിയോ ചെയ്തത്. ‘പൊന്നുസഖിയുടെ വീഡിയോ വന്നിട്ടുണ്ടായിരുന്നു. ഞാൻ വെല്ലുവിളിക്കുകയാണ്, അഞ്ചു ദിവസം കഴിയുമ്പോൾ എന്റെ ടെസ്റ്റ് റിസൾട്ട് ഇടും. നിങ്ങളും ഡ്രഗ് ടെസ്റ്റ് ചെയ്യണം. ഖുറാൻ വെച്ചിട്ട് സത്യം ചെയ്യാൻ പറ്റുമോ, പൊന്നുസഖീ... ആരാ ഈ പറയുന്നേ…’ എന്നാണ് ധന്യ വീഡിയോയിൽ ചോദിക്കുന്നത്. ഇരുവർക്കുമിടയിലെ വാക്പോര് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താം.

Article Summary: Following the arrest of YouTuber Dhanya S R (Helen of Sparta) for drunk driving, transgender influencer Jassie posted a video stating that 'karma' has caught up with Dhanya and criticizing her past comments. In response, Dhanya released a video mocking Jassie and challenging her to undergo a drug test, escalating their ongoing social media feud.

#HelenOfSparta #Jassie #SocialMediaFeud #MalayalamYouTuber #ViralNews #KeralaNews #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia