അമ്മയെ സുന്ദരിയാക്കാന്‍ ശ്രമിച്ച മകന്‍ കൊടുത്തത് മുട്ടന്‍ പണി

 


(www.kvartha.com 22.07.2017) മുടി ഭംഗിയാക്കാന്‍ ശ്രമിച്ച മകന്‍ അമ്മയ്ക്ക് കൊടുത്തത് മുട്ടന്‍ പണി. അമ്മയും മകനും ചേര്‍ന്ന് ചിത്രീകരിച്ച ഒരു വീഡിയോയ്ക്കിടയില്‍ ആയിരുന്നു സംഭവം. കണ്ണാടിക്ക് മുന്‍പില്‍ കണ്ണടച്ച് ഒരു യുവതി ഇരിക്കുന്നു. സമീപത്ത് തന്നെ ഒരു കുട്ടിയുമുണ്ട്. അവന്‍ അമ്മയുടെ മുടി ചീകുകയാണ്. എന്നാല്‍ അമ്മ അരുതെന്ന് പറയുന്നില്ല. അതിനോടൊപ്പം എങ്ങനെ മുടി ചീകണമെന്നും കുട്ടി വിവരിക്കുന്നുണ്ട്.

  അമ്മയെ സുന്ദരിയാക്കാന്‍ ശ്രമിച്ച മകന്‍ കൊടുത്തത് മുട്ടന്‍ പണി

ഇതിനിടെ അമ്മയുടെ മുടി ചീകി കഴിഞ്ഞ കുട്ടി പിന്നീട് കത്രിക കൈയ്യില്‍ എടുക്കുന്നു. കത്രിക കൈയ്യില്‍ എടുത്ത ശേഷം മുടിയില്‍ സ്പര്‍ശിക്കാതെ മുറിക്കുന്ന പോലെ കാണിക്കുന്നു. തുടര്‍ന്ന് അമ്മയുടെ മുന്‍വശത്തെ മുടിയില്‍ കത്രിക കൊണ്ട് മുറിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ മുടിയില്‍ കുടുങ്ങിയ കത്രിക എടുക്കാന്‍ ശ്രമിച്ചപ്പോള്‍ മുന്‍ ഭാഗത്തെ വലിയൊരു മുടിക്കൂട്ടം മുറിഞ്ഞ് വീഴുകയായിരുന്നു. അമ്മ കണ്ണ് തുറന്നപ്പോള്‍ കണ്ട കാഴ്ച ഇതാണ്. പരിഭ്രമിച്ചുപോയ അമ്മ മുടി നഷ്ടപ്പെട്ടതോടെ നിലവിളിക്കുന്നതും വീഡിയോയില്‍ കാണാം.

Also Read:
സ്‌കൂള്‍ പ്രവേശനത്തിന്റെ പേരില്‍ പണപ്പിരിവ്; ഡിഡിഇ സ്‌കൂളിലെത്തി അന്വേഷണം നടത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


 Keywords: Young Son Pretends To Cut Mom’s Hair On Camera, But She Never Expects Him To Really Chop It Off, Mother, News, Complaint, Child, Entertainment, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia