ചലച്ചിത്രതാരം മധുമിത ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന്?, ബിഗ്‌ബോസ് ഷോയില്‍ പ്രശ്‌നങ്ങളൊ?

 


ADVERTISEMENT


ചെന്നൈ: (www.kvartha.com 18.08.2019) തമിഴ് ബിഗ്‌ബോസ് മൂന്നാം സീസണ്‍ മത്സരാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കമല്‍ഹാസന്‍ അവതാരകനായെത്തുന്ന ബിഗ്‌ബോസ് വീട്ടില്‍ തമിഴ് ചലച്ചിത്ര താരം മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നൂറ് ദിവസം നീണ്ടുനില്‍ക്കുന്ന ഷോ അമ്പതിലധികം ദിവസങ്ങള്‍ ഇതിനോടകം തന്നെ പിന്നിട്ട് കഴിഞ്ഞു.

ഷോയിലേക്ക് വനിത വിജയകുമാറും വൈള്‍ഡ് കാര്‍ഡ് എന്‍ട്രിയായി കസ്തൂരിയും എത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. പരിപാടിയിലെ പുരുഷന്മാരായ മത്സരാര്‍ത്ഥികള്‍ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് വനിത മധുമിതയോട് പറഞ്ഞു.

ചലച്ചിത്രതാരം മധുമിത ആത്മഹത്യക്ക് ശ്രമിച്ചത് എന്തിന്?, ബിഗ്‌ബോസ് ഷോയില്‍ പ്രശ്‌നങ്ങളൊ?

തൊട്ടുപിന്നാലെ മധുമിത ചില മത്സരാര്‍ത്ഥികളോട് വഴക്കിട്ടതിന് ശേഷം ഏറെ വിജയസാധ്യത ഉള്ള താരമായ മധുമിത ആത്മഹത്യക്ക് ശ്രമിച്ചു. നൂറ് ദിവസം ഒരു വീട്ടില്‍ ജീവിക്കുന്ന താരങ്ങളുടെ യഥാര്‍ത്ഥ സ്വഭാവങ്ങളാണ് പരിപാടിയില്‍ കാണിക്കുന്നത്. മത്സരാത്ഥികള്‍ തമ്മില്‍ വാഗ്വാദങ്ങളും പതിവാണ്. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച മധുമിതയെ സംഭവത്തിന് ശേഷം ഷോയില്‍ നിന്ന് പുറത്താക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  News, India, chennai, Tamil, Actress, Suicide Attempt, Kamal Hassan, Competition, Entertainment, Did Madhumitha attempt suicide at Bigg Boss Tamil 3 house following an argument with inmates?
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia