Demand | ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് വനിതയെ നിയമിക്കണമെന്ന ആവശ്യം ശക്തം; ബീനാ പോളിന് നറുക്ക് വീണേക്കും
* ചലചിത്ര മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടറായിരുന്ന ദീപിക സുദർശന് വേണ്ടിയും ഒരു വിഭാഗം ആളുകൾ വാദിക്കുന്നുണ്ട്.
കണ്ണൂർ: (KVARTHA) ആരോപണ വിധേയനായി രാജിവെച്ച സംവിധായകൻ രഞ്ജിത്തിന് പകരം ചലച്ചിത അക്കാദമി അധ്യക്ഷ സ്ഥാനത്തേക്ക് ആരെ കൊണ്ടുവരണമെന്ന ചർച്ച പാർട്ടിയിലും സർക്കാരിലും സജീവമായി. ഈ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി പിണറായി വിജയൻ, സാംസ്കാരിക മന്ത്രി സജി ചെറിയാൻ എന്നിവരുടെ നിലപാടുകൾ നിർണായകമായേക്കും. ഒരു വനിതയെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ടു പുറത്തുവന്നതിൻ്റെ പശ്ചാത്തലത്തിൽ ഇതു പരിഗണിക്കാതിരിക്കാൻ സർക്കാരിനാവില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വെളിപ്പെടുത്തലുകളുടേയും ചെയര്‍മാനായിരുന്ന രഞ്ജിത്തിന്റെ രാജിയുടേയും പശ്ചാത്തലത്തിലാണ് വനിതകളെ നിയമിക്കണമെന്ന് ആവശ്യം ശക്തമായത്. വനിതാ പ്രാതിനിധ്യം വേണമെന്ന ആവശ്യം സിപിഎമ്മിലും ചര്‍ച്ചയായിട്ടുണ്ട്.
ചലചിത്ര അക്കാദമി നിലവില്‍ വന്നിട്ട് കാല്‍നൂറ്റാണ്ട് ആയിട്ടും സംവിധായകര്‍ മാത്രമാണ് അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നത്. വൈസ് ചെയര്‍മാനും അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറുമായിരുന്ന എഡിറ്റര്‍ ബീന പോളിനെ അധ്യക്ഷയാക്കണമെന്ന ആവശ്യവുമായി വനിതകളുടെ കൂട്ടായ്മയായ ഡബ്യുസിസി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ചലചിത്ര മേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുള്ള ദീപിക സുദര്‍ശന് വേണ്ടിയും ഒരു വിഭാഗം ആളുകള്‍ വാദിക്കുന്നുണ്ട്.
#KeralaFilmAcademy #WomenInFilm #BeenaPaul #MalayalamCinema #HemaCommittee #FilmIndustry