Mammootty's Advice | 'സിനിമകളുടെ എണ്ണത്തിൽ എന്നെ കടത്തിവെട്ടുമോ', മമ്മൂട്ടിയുടെ ചോദ്യം വെളിപ്പെടുത്തി ധ്യാൻ ശ്രീനിവാസൻ


● മമ്മൂട്ടി കരിയറിന്റെ ആരംഭത്തിൽ അധികം സിനിമകളിൽ പ്രവർത്തിച്ചിരുന്നു.
● 'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ഷൂട്ടിംഗിൽ മമ്മൂട്ടി പറഞ്ഞ മറ്റൊരു ഉപദേശവും ധ്യാൻ പങ്കുവച്ചു.
● മമ്മൂട്ടി 1984-ൽ ഏകദേശം 35 സിനിമകളിൽ അഭിനയിച്ചതായി ധ്യാൻ പറഞ്ഞു.
● ചെറിയ സിനിമകളായിരിക്കും ഒരു നടൻ വളരാൻ സഹായിക്കുന്നതെന്ന് മമ്മൂട്ടി ധ്യാനോട് പറഞ്ഞിരുന്നു.
(KVARTHA) മലയാള സിനിമയിൽ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ധ്യാൻ ശ്രീനിവാസൻ. നടൻ എന്നതിലുപരി മറ്റു പല മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തിര' എന്ന ചിത്രത്തിലൂടെയാണ് ധ്യാൻ സിനിമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 'ഗൂഢാലോചന' എന്ന ചിത്രത്തിന് തിരക്കഥ എഴുതി തന്റെ കഴിവ് തെളിയിച്ചു. തുടക്കത്തിൽ ധാരാളം സിനിമകൾ പരാജയപ്പെട്ടെങ്കിലും അതൊന്നും അദ്ദേഹത്തെ തളർത്തിയില്ല.
ധ്യാൻ തന്റെ ഒരു അഭിമുഖത്തിൽ മമ്മൂട്ടി തനിക്ക് നൽകിയ ഉപദേശത്തെക്കുറിച്ച് സംസാരിച്ചു. സിനിമകളുടെ എണ്ണത്തിൽ എന്നെ കടത്തിവെട്ടുമോയെന്ന് മമ്മൂക്ക ചോദിച്ചതായി ധ്യാൻ പറഞ്ഞു. മമ്മൂട്ടി തന്റെ കരിയറിന്റെ തുടക്കത്തിൽ വളരെ കുറഞ്ഞ സമയം കൊണ്ട് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
'നൻപകൽ നേരത്ത് മയക്കം' സിനിമയുടെ ഷൂട്ടിംഗ് സമയത്ത് മമ്മൂട്ടി തന്നോട് പറഞ്ഞ മറ്റൊരു കാര്യവും ധ്യാൻ ഓർമ്മിച്ചു. 'ഞാൻ അന്ന് മറ്റൊരു സിനിമയുടെ ഷൂട്ടിലായിരുന്നു. താൻ മുൻപ് ചെയ്ത അത്തരം ചെറിയ സിനിമകളായിരിക്കാം ഒരു നടൻ എന്ന നിലയിൽ നമ്മളെ വളരാൻ സഹായിക്കുന്നത് എന്നായിരുന്നു മമ്മൂക്ക എന്നോട് പറഞ്ഞത്. കാരണം അദ്ദേഹം 1984 ൽ ഏകദേശം 35 സിനിമകളെങ്ങാനും ചെയ്തിട്ടുണ്ട്. ഏത് വർഷമാണെന്ന് കൃത്യമായി എനിക്കോർമയില്ല', ധ്യാൻ പറയുന്നു.
അദ്ദേഹം ചെയ്ത സിനിമകളിൽ ചിലപ്പോൾ ഓടിയ സിനിമകൾ ഉണ്ടാവാം, വിജയമാവാത്ത ചിത്രങ്ങളുമുണ്ടാവാം. നമ്മൾ ചെയ്യുന്ന മോശം സിനിമകളായിരിക്കാം ഒരുപക്ഷെ ഏറ്റവും വലിയ പാഠം തന്നിട്ടുണ്ടാവുക,, അത് തന്നെയാണ് ഞാനും ചിന്തിക്കുന്നത്', ധ്യാൻ പറഞ്ഞു.
ഈ വാർത്ത പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്!
Dhyan Srinivasan shares Mammootty's advice about career growth and the importance of small films in shaping an actor's journey.
#Mammootty #DhyanSrinivasan #FilmCareer #ActingAdvice #MalayalamCinema #Growth