Release | 'ആ കുടുംബത്തെ കഴിയുന്ന രീതിയിൽ സഹായിക്കും', അല്ലു അർജുൻ പുറത്തിറങ്ങിയത് ജയിലിൽ ഒരു രാത്രി ചിലവഴിച്ച ശേഷം

 
Allu Arjun Released After Spending One Night in Jail
Allu Arjun Released After Spending One Night in Jail

Photo Credit: X/LiberalKnightt

● വെള്ളിയാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. 
● ഈ കുടുംബത്തെ എനിക്ക് കഴിയുന്ന രീതിയിൽ സഹായിക്കാൻ ഞാൻ എപ്പോഴും ഉണ്ടാകും', താരം വ്യക്തമാക്കി. 

ഹൈദരാബാദ്: (KVARTHA) പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയിൽ ഉണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റിലായ നടൻ അല്ലു അർജുൻ ശനിയാഴ്ച രാവിലെ ചഞ്ചൽഗുഡ് സെൻട്രൽ ജയിലിൽ നിന്ന് മോചിതനായത് ജയിലിൽ ഒരു രാത്രി ചിലവഴിച്ച ശേഷം.


വെള്ളിയാഴ്ച ഉച്ചയ്ക്ക് അറസ്റ്റ് ചെയ്ത അദ്ദേഹത്തെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. എന്നാൽ തെലങ്കാന ഹൈക്കോടതി നാലാഴ്ചത്തേക്ക് ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്നാണ് അദ്ദേഹം ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 


ജയിൽ മോചിതനായ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ച അല്ലു അർജുൻ, സംഭവം മനഃപൂർവമല്ലായിരുന്നുവെന്നും, സംഭവിച്ചതിൽ ഖേദിക്കുന്നുവെന്നും പറഞ്ഞു. 'ഞാൻ നിയമം അനുസരിക്കുന്ന പൗരനാണ്. ഈ വിഷയത്തിൽ ഞാൻ പൂർണമായും സഹകരിക്കും. ഈ കുടുംബത്തെ എനിക്ക് കഴിയുന്ന രീതിയിൽ സഹായിക്കാൻ ഞാൻ എപ്പോഴും ഉണ്ടാകും', താരം വ്യക്തമാക്കി. 

അതേസമയം, ഹൈകോടതിയുടെ ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചാൽ ഉടൻ അല്ലു അർജുനെ വിട്ടയക്കണമെന്ന് നിർദേശിച്ചിരുന്നെങ്കിലും, അതുണ്ടായില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ മറുപടി പറയേണ്ടിവരുമെന്നും ഇതിനെതിരെ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഡിസംബർ എട്ടിന് സന്ധ്യ തിയേറ്ററിൽ ഉണ്ടായ തിരക്ക് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടതിന് തിയേറ്റർ ഉടമകളായ എം സന്ദീപ്, എസ്എം നാഗരാജു, ജി വിജയ ചന്ദ്ര എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

#AlluArjun #Pushpa2 #Telangana #ActorNews #Tollywood #JailRelease

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia